HOME
DETAILS

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

  
March 20, 2025 | 4:09 PM

Dubai to Sharjah Travel Time to Reduce with Major Government Initiative

ദുബൈ: ദുബൈയിലെ വാഹന വളര്‍ച്ച 8 ശതമാനം കവിഞ്ഞെന്നും ഇത് ആഗോള വാഹന വളര്‍ച്ചാ നിരക്കായ 2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണെന്നും എനര്‍ജി ആന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ മന്ത്രി സുഹൈല്‍ അല്‍ മസ്രൂയി.

ഈ കുതിച്ചുചാട്ടം അസാധാരണമാണെന്ന് വിശേഷിപ്പിച്ച സുഹൈല്‍ അല്‍ മസ്രൂയി, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വാഹന ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംബന്ധിച്ച നയങ്ങളും നിയമനിര്‍മ്മാണവും പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാചാലനായി.

'പ്രാദേശിക ഭരണകൂടങ്ങളുമായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഏകോപനം വര്‍ധിപ്പിക്കുന്നതിനുമായി യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ ഈ വിഷയം ഉള്‍പ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,' അല്‍ മസ്രൂയി പറഞ്ഞു.

ഈ പ്രശ്‌നം ആഴത്തില്‍ പഠിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും അല്‍ മസ്രൂയി വിശദീകരിച്ചു. സമഗ്രമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും നിരവധി പരിഹാരങ്ങള്‍ മന്ത്രാലയം ഇതിനകം തന്നെ മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശിച്ചതായാണ് വിവരം.

ദുബൈയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇടനാഴികളിലെ വികസനം, പുതിയ റോഡുകളുടെ വികസനം, രാജ്യത്തുടനീളമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജനം, പുതിയ പൊതുഗതാഗത രീതികള്‍ അവതരിപ്പിക്കല്‍ എന്നിവയാണ് നിര്‍ദ്ദിഷ്ട നടപടികളില്‍ ഉള്‍പ്പെടുന്നത്.

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് എഫ്എന്‍സി അംഗം അദ്‌നാന്‍ അല്‍ ഹമ്മദി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അല്‍ മസ്രൂയി.

'യുഎഇയിലെ റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തുകയും എഞ്ചിനീയറിംഗ് തലത്തിലുള്ള പരിഹാരങ്ങള്‍ പരിഗണിക്കുകയും ചെയ്തതായും ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനുമായി 2024 ന്റെ രണ്ടാം പകുതിയില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഒരു വര്‍ഷം മുമ്പ് മന്ത്രാലയം ഞങ്ങളോട് പറഞ്ഞിരുന്നു, പക്ഷേ ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരികയാണ്, അതിനാല്‍ ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള  ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ മന്ത്രാലയം എന്താണ് ചെയ്യുന്നത്?' അല്‍ ഹമ്മദി ഓര്‍മ്മിപ്പിച്ചു. 

'പ്രധാന ഫെഡറല്‍ ഇടനാഴികളുടെ വികസന പ്രവൃത്തികള്‍ 2024 ല്‍ ആരംഭിച്ചിരുന്നു. നിലവില്‍ ഇത് തുടരുകയാണ്,' എന്ന് മറുപടിയായി അല്‍ മസ്രൂയി വ്യക്തമാക്കി.

ദുബൈയുടെ വാഹന വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാണെങ്കിലും ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ മൊത്തം വാഹന വളര്‍ച്ച 23 ശതമാനമാണെന്നും ഇത് മേഖലയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ആശങ്കയാണെന്നും അദ്ദേഹം വിശദീകരിച്ചു. ദുബൈയിലേക്ക് ദിവസേന പ്രവേശിക്കുന്ന കാറുകളുടെ എണ്ണം 1.2 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. .

The UAE government is taking a major step to cut travel time between Dubai and Sharjah, improving connectivity and easing traffic congestion. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  6 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  6 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  6 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  6 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  6 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  6 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  7 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  7 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  7 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  7 days ago