HOME
DETAILS

സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും

  
Web Desk
March 21, 2025 | 3:46 AM

Heavy Rain with Thunderstorms Expected Across Kerala Alerts for Strong Winds and Lightning

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തില്‍ ഈരാറ്റുപേട്ട, വൈക്കം, കറുകച്ചാല്‍, ചെങ്ങന്നൂര്‍, കായംകുളം, പൈനാവ്, ആലപ്പുഴ, കാഞ്ഞിരപ്പള്ളി, കോട്ടയം, തിരുവല്ല, മാവേലിക്കര, കായംകുളം, ഏറ്റുമാനൂര്‍, ഉഴവൂര്‍, മുട്ടം, കാഞ്ഞിരപ്പള്ളി, എടമലക്കുടി, ളാഹ, കിളിമാനൂര്‍, ആയൂര്‍, പുനലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും വടക്കന്‍ കേരളത്തിലെ താമരശ്ശേരി, മുക്കം, അത്തോളി, നടുവണ്ണൂര്‍, കുന്നമംഗലം, പൂവാറന്‍തോട്, തുഷാരഗിരി, തലയാട്, ബാലുശ്ശേരി, എലത്തൂര്‍, കക്കയം, വയനാട്ടിലെ ലക്കിടി , കണ്ണൂരിലെ മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, പയ്യാവൂര്‍ എന്നിവിടങ്ങളിലും ഇടിയോടു കൂടിയ മഴ പ്രവചിക്കുന്നു. 

മധ്യ കേരളത്തില്‍ കൊച്ചി, തൃശൂര്‍, പറവൂര്‍, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും ഇടിയോടെ മഴയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വേനല്‍ മഴ സജീവമാകും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

 

Kerala is expected to experience continuous rain today, with thunderstorms and lightning in several regions. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  a day ago
No Image

നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം

International
  •  a day ago
No Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നും ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കണമെന്നും കോടതി ഉത്തരവ്

Kerala
  •  a day ago
No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  a day ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  a day ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  a day ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  a day ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  a day ago