HOME
DETAILS

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

  
Web Desk
March 22 2025 | 01:03 AM

Supreme Court to clear up mystery over money found in judges house

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് വലിയതോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദുരൂഹത നീക്കാന്‍ സുപ്രിംകോടതി. സംഭവത്തില്‍ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടി ഇന്ന് ഉണ്ടാകും. ജഡ്ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നടപടി തീരുമാനിക്കുക. 

ഈ മാസം 14ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപ്പിടിത്തമുണ്ടായതോടെ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപയുടെ നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് മുന്‍നിര മാധ്യമങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ചെയ്തത്. സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വരികയും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുകയും ജഡ്ജിക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യത്തെ ഉപരാഷ്ട്രപതി നടപടിയെ അനൂകൂലിക്കുകയുംചെയ്തതിന് പിന്നാലെ പണം കണ്ടെത്തിയില്ലെന്ന് ഔദ്യോഗിക വിശദീകരണം വരികയായിരുന്നു. പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സും ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിക്കുകയാണെന്ന് സുപ്രിംകോടതിയും അറിയിക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയില്‍നിന്ന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്ന് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. പണത്തിന്റെ ചിത്രവും വീഡിയോയും എടുത്ത ശേഷം ഉദ്യോഗസ്ഥര്‍ അക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചതോടെയാണ് സുപ്രിംകോടതി ഇടപെട്ടത്. രാത്രി കൊളീജിയം അടിയന്തര യോഗം ചേര്‍ന്ന് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തു. കൊളീജിയം യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിംകോടതി ഫുള്‍കോര്‍ട്ട് യോഗം വിളിച്ചു. വിവരങ്ങള്‍ ഫുള്‍ കോര്‍ട്ടിനെ ചീഫ് ജസ്റ്റിസ് ധരിപ്പിച്ചു. ഫുള്‍കോര്‍ട്ടാണ് ജഡ്ജിക്കെതിരേ നടപടി അന്വേഷണത്തിന് തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താനും സുപ്രിംകോടതി തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യക്ക് നിര്‍ദേശവും നല്‍കിയെന്നുമാണ് വാര്‍ത്ത. ജഡ്ജിക്കെതിരായ അന്വേഷണം സംബന്ധിച്ച വാര്‍ത്ത സുപ്രിംകോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 15 മിനിറ്റ് കൊണ്ട് തീയണച്ച് മടങ്ങിയെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും ഫയര്‍ഫോഴ്‌സ് ഇന്നലെ രാത്രിയോടെ പ്രസ്താവനയിറക്കുകയായിരുന്നു. 


വിഷയം പാര്‍ലമെന്റിലും

ന്യൂഡല്‍ഹി: ജഡ്ജിയുടെ വീട്ടില്‍ പണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിലും ചര്‍ച്ചയായി. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിഷയം ഉന്നയിച്ചത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ മറുപടി നല്‍കി. ജഡ്ജിയുടെ വീട്ടില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് രാജ്യം ഉണര്‍ന്നതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള 50 എം.പിമാര്‍ ഒപ്പിട്ട പ്രമേയത്തില്‍ ചെയര്‍മാന്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും രമേശ് ഓര്‍മിപ്പിച്ചു.
പണം കണ്ടെത്തിയിട്ടും ഉടന്‍ വിവരം പുറത്തുവന്നില്ലെന്നത് എന്നെ അലട്ടുന്നുവെന്ന് ഉപരാഷ്ട്രപതി ധന്‍ഖര്‍ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാണിത് സംഭവിക്കുന്നതെങ്കില്‍ വിവരം ഉടന്‍ പുറത്തുവരുമായിരുന്നു. സുതാര്യവും ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമായ ജുഡീഷ്യല്‍ സംവിധാനം വേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ജഡ്ജി ഇംപീച്ച് ചെയ്യപ്പെട്ടിട്ടില്ല. ആരോപണ വിധേയര്‍ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചാലുടന്‍ രാജിവയ്ക്കാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.


സ്ഥലംമാറ്റിയിട്ടില്ല, തെറ്റിദ്ധാരണ പ്രചരിക്കുന്നു

ന്യൂഡല്‍ഹി: ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലംമാറ്റിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച് വൈകീട്ടോടെ സുപ്രിംകോടതി ഇറക്കിയ രണ്ട് പേജ് വരുന്ന വാര്‍ത്താകുറിപ്പില്‍ പണം കണ്ടെത്തിയെന്നതത് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോചെയ്തിട്ടില്ല. ജഡ്ജിയെ സ്ഥലംമാറ്റിയില്ലെന്നും മറിച്ച് സ്ഥലംമാറ്റത്തിന് ശുപാര്‍ശചെയ്യുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞു. എന്നാല്‍, ഏത് കുറ്റത്തിനാണ് ജഡ്ജിക്കെതിരായ നടപടിയെന്ന് വാര്‍ത്താകുറിപ്പില്ല.
'ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്വന്ത് വര്‍മയുടെ വീട്ടിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പ്രചരിക്കുകയാണ്. സംഭവത്തില്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലംമാറ്റത്തിന് ഈ ആരോപണവുമായി യാതൊരു ബന്ധമില്ല. വിവരം ലഭിച്ചയുടന്‍ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടികള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങി. വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് ആഭ്യന്തര അന്വേഷണവുമായി ബന്ധവുമില്ല.'- പ്രസ്താവനയില്‍ പറയുന്നു.

Supreme Court to clear up mystery over money found in judge's house



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  4 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  4 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  4 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  4 days ago
No Image

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

National
  •  4 days ago
No Image

വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  4 days ago
No Image

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

uae
  •  4 days ago
No Image

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

Kerala
  •  4 days ago
No Image

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

International
  •  4 days ago