HOME
DETAILS

അമ്മക്ക് എങ്ങനെ തോന്നി; കുറുപ്പംപടി സഹോദരിമാരെ പീഡിപ്പിച്ച കേസിൽ നിർണ്ണായക മൊഴി

  
March 23, 2025 | 4:51 AM



കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് കുട്ടികൾക്ക് മദ്യം  നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിൽ വരുമ്പോഴെല്ലാം  മദ്യം നിർബന്ധിച്ചു കുടുപ്പിച്ചിരുന്നതായാണ് പെൺകുട്ടുകൾ  വെളിപ്പെടുത്തിയത്. ക്ലാസ്ടീച്ചറോട് ഈ വിവരങ്ങൾ വെളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രഹസ്യമൊഴിയിൽ ഈ വിവരം ഇല്ലാത്തതിനാൽ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസിൽ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത പെൺകുട്ടികളുടെ അമ്മയെ റിമാൻഡ് ചെയ്തു. പീഡനവിവരം മറച്ചുവച്ചതിന് അമ്മയ്ക്കെതിരേ ചുമത്തിയ പോക്സോ കേസിൽ നിർബന്ധിച്ച് മദ്യം നൽകിയെന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്.


പെൺകുട്ടികളുടെ സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികൾ സംഭവത്തിൻ്റെ ആഘാതത്തിൽ നിന്ന് പൂർണമായും മോചിതരായിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ വിൻസെൻ്റ് ജോസഫ് പറഞ്ഞു. ആദ്യഘട്ട കൗൺസിലിങ് നൽകിയെങ്കിലും ചിലകാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. രണ്ടാംഘട്ട കൗൺസിലിങ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ റിമാൻഡിൽ കഴിയുന്ന അമ്മയെയും ആൺസുഹൃത്തിനെയും കസ്റ്റഡിയിൽവാങ്ങി വിശദമായി ചോദ്യംചെയ്യാൻ നടപടികളാരംഭിച്ചിരിക്കുകയാണ് പൊലിസ്.മൂന്ന് വർഷം മുമ്പാണ് പെൺകുട്ടികളുടെ പിതാവ് മരിച്ചത്. രോഗബാധിതനായ സമയത്ത് ആശുപത്രിയിൽ കൊണ്ടുപോയിരുന്ന വാഹനത്തിൻ്റെ ഡ്രൈവറാണ് പ്രതി ധനേഷ്. മരണശേഷം ഇയാൾ ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലെത്തി കുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  6 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  6 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  7 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  7 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  7 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  7 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  7 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  7 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  7 days ago