HOME
DETAILS

ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400

  
Farzana
March 27 2025 | 07:03 AM

Gold Prices Surge in Kerala Amid Global Market Fluctuations and Economic Factors

കൊച്ചി: എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വര്‍ണം പവന് കൂടിയിരിക്കുന്നത്. ആഗോള വിപണിയിലെ വില തന്നെയാണ് വില കയറ്റത്തിനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് ദിവസം സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് നല്ല ദിവസമായിരുന്നു. ദിനംപ്രതി ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നലെ സ്വര്‍ണ വില കൂടി. ഇന്നും അതേ പാത പിന്തുടര്‍ന്നിരിക്കുകയാണ് സ്വര്‍ണം. 

ആഗോള വിപണിയില്‍ സ്വര്‍ണവില കയറിയതും ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ വില കൂടാനുള്ള മറ്റു കാരണങ്ങളാണ്. മാത്രമല്ല ക്രൂഡ് ഓയില്‍ വിലയും ബിറ്റ് കോയിന്‍ വിലയും വര്‍ധനയാണ് കാണിക്കുന്നത്. ഇതിനെല്ലാം പുറമേ ട്രംപിന്റെ ഇറക്കുമതി തീരുവയും വിപണിയെ പിടിച്ചുലക്കുന്നു. ഏപ്രില്‍ രണ്ട് മുതല്‍ കാറുകള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പെടുത്താനുള്ള തീരുമാനം സ്വര്‍ണവിപണിയേയും ബാധിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളി വിലയിലും ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Gold-Rates.jpg

ഇന്നത്തെ വില അറിയാം
കേരളത്തില്‍ ഇന്നലെ  22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 65560 രൂപയായിരുന്നു. ഗ്രാമിന് 10 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. 8195 രൂപയായിരുന്നു ഇന്നലെ ഗ്രാമിന്റെ വില. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് വില 8,235 രൂപയായി. കണക്കനുസരിച്ച് പവന് 320 രൂപയാണ് വര്‍ധിച്ചത്. പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 65,880 രൂപയാണ് ആയത്.  

ALSO READ: സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6720 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് ഗ്രാമിന് 6738 രൂപയാണ്. 33 രൂപ വര്‍ധിച്ചു. ഇന്നത്തെ 18 കാരറ്റ പവന്‍ വില 53,904 രൂപയാണ്. 264 രൂപ വര്‍ധിച്ചു.

24 കാരറ്റ് സ്വര്‍ണത്തിന്റെ വില നോക്കാം
ഗ്രാമിന് വര്‍ധിച്ചത് 44രൂപ. ഗ്രാം വില 8,984.
പവന് 352 രൂപ വര്‍ധിച്ചു വലി 71,872 രൂപയായി. 

വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 109 രൂപയായെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price

നിക്ഷേപ സൗഹൃദ അന്തരീക്ഷമില്ല എന്നാണ് വിലക്കയറ്റത്തിന് പിന്നാലെ വ്യവസായികള്‍ പറയുന്നത്. ട്രംപിന്റെ നീക്കത്തിന് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങള്‍ തിരിച്ചടിച്ചാല്‍ എന്ത് സംഭവിക്കും എന്ന ആശങ്കയുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചുങ്കപ്പോര് ശക്തമാകുമെന്നും ഇത് വിപണിക്ക് നല്ലതല്ലെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. 

 

Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25
Gold trading platform
64520
13-Mar-25 64960
14-Mar-25 65840
15-Mar-25 65760
16-Mar-25 65760
17-Mar-25 65680
18-Mar-25 66000
19-Mar-25 66320
20-Mar-25 Rs. 66,480 (Highest of Month)
21-Mar-25 66160
22-Mar-25 65840
23-Mar-25 65840
24-Mar-25 65720
25-Mar-25 65480
26-Mar-25
Yesterday »
65560
27-Mar-25
Today »
Rs. 65,880

 

READ ALSO: കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  35 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago