HOME
DETAILS

കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price

  
Muqthar
March 27 2025 | 04:03 AM

surge in gold price in UAE and kerala look at the comparison

ദുബായ്: ഭൗമരാഷ്ട്രീയം, വിപണിയിലെ പ്രതിഫലനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ആഗോളമാറ്റങ്ങള്‍മൂലം സ്വര്‍ണവില ഭൂഖണ്ഡങ്ങള്‍ വ്യത്യാസമില്ലാതെ കൂടിവരികയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തെ ആശ്രയിക്കുന്നതു കൊണ്ടാണ് പിടിതരാതെയുള്ള കുതിപ്പ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലും യുഎഇയിലും ഉള്‍പ്പെടെ കാണുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വില കുതിച്ചുയരുകയാണ്. സമാനമായ പ്രതിഭാസമാണ് യുഎഇയിലും കണ്ടുവരുന്നത്. വര്‍ഷാരംഭം മുതല്‍ 16%ത്തിലധികമാണ് യുഎഇയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അടുത്തിടെ ഔണ്‍സിന് 3,000 ദിര്‍ഹം എന്ന ബ്രേക്കിങ് പോയിന്റും പിന്നിട്ടു. യുഎഇയില്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ വില കുറയാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കണോ അതോ വില ഇനിയും ഉയരുന്നതിന് മുമ്പ് വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ്.

യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണ്ണ വില ബുധനാഴ്ച വൈകുന്നേരം ഗ്രാമിന് 363.25 ദിര്‍ഹം ആയിരുന്നു. കഴിഞ്ഞ രാത്രിയിലെ ക്ലോസിംഗ് നിരക്കായ 363 നേക്കാള്‍ അല്‍പ്പം കൂടുതലാണിത്. അതുപോലെ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 336.50, 322.50, 276.50 ദിര്‍ഹം എന്നിങ്ങനെയും ഉയര്‍ന്നു. 

സ്വര്‍ണ്ണത്തിന്റെ റെക്കോര്‍ഡ് കുതിപ്പിന് കാരണം എന്താണ്?

സ്വര്‍ണ്ണ വിലയിലെ ഏറ്റവും പുതിയ കുതിച്ചുചാട്ടത്തിന് നിരവധി പ്രധാന ഘടകങ്ങളാണ് കാരണമായത്.
1- വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകള്‍.
2- ആഗോള പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍.
3- വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍
4- ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളും സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ആഗോള വ്യാപാര നയങ്ങളിലും താരിഫുകളിലും ഉള്ള അനിശ്ചിതത്വം സ്വര്‍ണ്ണനിരക്കിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നുവെന്ന് ഐഎന്‍ജിയിലെ കമ്മോഡിറ്റി വിശകലന വിദഗ്ധരായ വാറന്‍ പാറ്റേഴ്‌സണും ഇവാ മാന്തെയും നിരീക്ഷിച്ചു.

യുഎഇയിലെ വില കൂടുമോ കുറയുമോ?

പ്രതീക്ഷിച്ചതിലും നേരത്തെ യുഎഇയിലെ സ്വര്‍ണ്ണ വില ഔണ്‍സിന് (ഒരു ഔണ്‍സ് = 28.35 ഗ്രാം) 3,000 ദിര്‍ഹം (70,137 രൂപ) കവിഞ്ഞതോടെ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്? 
ഈ ട്രെന്‍ഡ് നിലനില്‍ക്കുകയും വിലകൂടുകയും ചെയ്യുമോ? അതോ വില തിരിച്ചിറങ്ങുമേ?

സ്വര്‍ണ്ണത്തിന്റെ നിലവിലെ നിലവാരം കുറച്ചുകൂടി ഇതുപോലെ തുടരുമെന്നും പിന്നീട് ചെറിയ പിന്‍വാങ്ങലുകള്‍ക്ക് കാരണമായേക്കാമെന്നുമാണ് ചില വിശകലന വിദഗ്ധര്‍ പറയുന്നത്. 

സ്വര്‍ണ്ണ വിലയില്‍ കുറച്ച് സമയത്തേക്കെങ്കിലും വര്‍ദ്ധനവ് തുടരുമെന്ന് തന്നെയാണ് മിക്ക വിദഗ്ധരും പറയുന്നത്. കേന്ദ്ര ബാങ്കുകള്‍ പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമുള്ളതിനാല്‍ പ്രത്യേകിച്ചും. 2024 ല്‍ സ്വര്‍ണ്ണ വിലയില്‍ 27% വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് ഏകദേശം 2,617 ദിര്‍ഹമില്‍ എത്തി. 2025 ന്റെ ആദ്യ മൂന്ന് മാസം കൊണ്ട് മാത്രം 16 ശതമാനം കൂടി. ഇപ്പോള്‍ വില 3,000 ന് മുകളിലാണ്. ഇതാകട്ടെ നേരത്തെയുള്ള പ്രവചനതോതിനെക്കാള്‍ വളരെ മുമ്പിലാണ്.

ആഭരണ പ്രേമികള്‍ക്ക് കണ്‍ഫ്യൂഷന്‍

യുഎഇയില്‍ സ്വര്‍ണ്ണ വാങ്ങുന്നവര്‍ക്ക് വിലകളിലെ പൊടുന്നനെയുള്ള കുതിപ്പ് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. വര്‍ഷം മുഴുവനും വില കൂടിക്കൊണ്ടിരുന്ന 2024 ല്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം കുത്തനെയാണ് ഉയരുന്നത്. വിപണികള്‍ ഒരു ഏകീകരണ ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പര്‍ച്ചേസിന് അവസരം ലഭിച്ചേക്കാം. വിവാഹങ്ങള്‍, ഉത്സവങ്ങള്‍ അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണ വിലയുടെ ആപേക്ഷിക സ്ഥിരത പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ പര്‍ച്ചേസിങ്  ആസൂത്രണം ചെയ്യാന്‍ കഴിയും.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വില്‍ക്കണോ കൈവശം വയ്ക്കണോ എന്ന തീരുമാനം അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും വിപണി വീക്ഷണവും അനുസരിച്ചായിരിക്കണം. എന്നാല്‍ യുഎഇയില്‍നിന്ന് സ്വര്‍ണ്ണ വാങ്ങുന്നവര്‍ ഇപ്പോള്‍ വാങ്ങണോ അതോ പ്രവചനാതീതമായ വിപണിയില്‍ സാധ്യമായ ഇടിവുകള്‍ക്കായി കാത്തിരിക്കുന്നതാകും നല്ലത്.


ഏറ്റവും പുതിയ നിരക്കുകള്‍ ഇങ്ങനെ: (മാര്‍ച്ച് 27- രാവിലെ 9.30)

  • കേരളം (ഒരു ഗ്രാമിന്)
    22 കാരറ്റ്: 8235
    24 കാരറ്റ്: 8984
    18 കാരറ്റ്: 6738

 

  • യുഎഇ (ഒരു ഗ്രാമിന്)
    22 കാരറ്റ്: 336.50 ദിര്‍ഹം  (7,867 രൂപ)
    24 കാരറ്റ്: 363.25 ദിര്‍ഹം (8,492 രൂപ)
    18 കാരറ്റ്: 275.30 ദിര്‍ഹം (6,436 രൂപ)

Gold prices are increasing across continents due to various global changes, including geopolitical. The unstoppable surge is due to investors increasingly relying on gold as a safe sources. Prices have been soaring in Kerala for the past few weeks. A similar phenomenon is being seen in the UAE. Gold prices in the UAE have increased by more than 16% since the beginning of the year. It recently crossed the breaking point of 3,000 dirhams per ounce.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  4 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  4 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  4 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  4 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  4 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  4 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  4 days ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  4 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  4 days ago