HOME
DETAILS

'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു

  
Web Desk
March 31 2025 | 08:03 AM

The 7-Year-Old Determined to Celebrate Eid in Gaza

 

'ഞങ്ങള്‍ക്കും സന്തോഷിക്കണം, ഞങ്ങള്‍ ഈ ഈദ് ആഘോഷിക്കും' മരണം പെയ്യുന്ന ഗസ്സയിലെ കുരുന്നുകള്‍ പറയുന്നു
കാലങ്ങളായി ഗസ്സയില്‍ പെരുാള്‍ വിരുെന്നത്തുത് രക്തസാക്ഷികളുടെ ഓര്‍മക്കൂനകളിലേക്കാണ്. കുഞ്ഞുങ്ങളെ ഓര്‍ത്ത് കരഞ്ഞുവറ്റിയ ഉമ്മമാരുടെ കണ്ണീര്‍ച്ചാലുകളിലേക്കാണ്. കാലങ്ങളായി അതങ്ങിനെയായിരുന്നു. എാല്‍ 2020ന് ശേഷമാകട്ടെ ഗസ്സന്‍ ജനത പെരുന്നാള്‍ ആരവങ്ങള്‍ അറിഞ്ഞിട്ടില്ലെു തന്നെ പറയാം. 

ലോകത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കു മേലും കരിനിഴല്‍ വീണ വര്‍ഷമായിരുന്നു 2020. കൊറോണ മഹാമാരി ലോകത്തെ ഒന്നാകെ അവരവരുടെ മുറികള്‍ക്കുള്ളിലേക്കൊതുക്കിയപ്പോള്‍ എന്നും ഉപരോധങ്ങളുടെ കുടുസ്സുമുറിയിലായിരുന്ന ഗസ്സന്‍ ജനത ഉപരോധത്തിന് മേല്‍ നിയന്ത്രണമെവന്ന ഒരു ഭീകരാവസ്ഥയിലേക്ക് ആഴ്ന്നു പോയി. കൊറോണ മഹാമാരിയില്‍ നിന്ന് കരകയറി ലോകം ജീവിച്ചു തുടങ്ങിയ 2021ഉം 2022ഉം ഗസ്സക്കുമേല്‍ യുദ്ധം മൂടിയ നാളുകളായിരുു. അവരെ നാശങ്ങളിലേക്ക് തള്ളിയി' നാളുകള്‍. 2023 അവര്‍ക്ക് താരതമ്യേന ആശ്വസപ്പെരുന്നാള്‍ സമ്മാനിച്ചെങ്കിലും 2024ലും ഇപ്പോഴിതാ 2025ലും  അവര്‍ക്ക് മേല്‍ മരണം പെയ്തുകൊണ്ടേയിരിക്കുകയാണ്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗസ്സ എ നാട്തന്നെ ഇല്ലാതാവുകയാണ്. സന്തോഷത്തിന്റെ ഒരു കണിക പോലും അവരില്‍ ശേഷിക്കരുതെന്ന ലക്ഷ്യത്തോടെ ഇസ്‌റാഈല്‍ അവര്‍ക്കുള്ളതെല്ലാം ഇല്ലാതാക്കിയിരിക്കുന്നു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ പുനരാരംഭിക്കുകയും തെരുവുകളെല്ലാം ചോരച്ചുവപ്പാക്കുകയും ചെയ്യുന്നതിനും രണ്ടാഴ്ച മുമ്പ് ഇവിടെ കഥ മറ്റൊായിരുന്നു. നിരന്തരമായ വെടിയൊച്ചകളില്‍നിന്നും മോചിതരായെന്ന പ്രതീക്ഷയില്‍ ജീവിതത്തെ വീണ്ടും കെട്ടിപ്പടുക്കാനായി ചിരിച്ചു കൊണ്ട് നടന്നു കേറുവരായിരുന്നു അവര്‍. ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ, തങ്ങളുടെ ആയുസ്സ് മുഴുവന്‍ ചേര്‍ത്തു വെച്ചുണ്ടാക്കിയ വീടുകളുടെ ശേഷിപ്പിലേക്ക്. ഇനിയും എല്ലാം പടുത്തുയര്‍ത്താനായി. 

അവരുടെ മാര്‍ക്കറ്റുകളും കടകളും വീണ്ടും തിരക്കില്‍ മുഴുകി.  ഈദിന് തയ്യാറെടുക്കാന്‍ ആകാംക്ഷയോടെ അമ്മമാരും കുട്ടികളും പെണ്‍കുട്ടികളും തെരുവുകളില്‍ നിറഞ്ഞു. സന്തോഷത്തിന്റെ ഒരു നിമിഷം കൂടി ചേര്‍ത്തുപിടിക്കുകയായിരുന്നു അവര്‍. ഭീതിയില്‍ നിന്നും ഭയത്തില്‍ നിന്നും ഏറെ അകലെ നിന്ന് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഒരവസരം കൂടി. എന്നാല്‍ എല്ലാമം തകിടം മറിഞ്ഞു.

gaza eid2.PNG

ഏഴു വയസ്സുകാരി മര്‍യം പറയുന്നു. എനിക്ക് പെരുന്നാളിന് സന്തോഷിക്കണം. അതെന്റെ അവകാശമാണ്. ഒന്നരവര്‍ഷത്തിന് ശേഷം അവളുടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു മര്‍യം. ശേഷിപ്പെങ്കിലും വീട്ടിലൊരു പെരുന്നാള് കൂടാന്‍ മോഹിച്ചെത്തിയവള്‍. 
കഴിഞ്ഞ രണ്ട് പെരുന്നാളുകളും ടെന്റുകളിലായിരുന്നു. അവള്‍ പറയുന്നു. 

ആ ദുഷ്‌കരമായ ദിവസങ്ങളുടെ ഓര്‍മ്മകള്‍ അവളുടെ ഇളം മുഖത്ത് ഒരു നിമിഷം ഇരുണ്ടു. 'ആ ഈദ് ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വളരെ അകലെ, ഞങ്ങള്‍ നിരന്തരം ഭയത്തോടെയാണ് ജീവിച്ചിരുന്നത്,' അവള്‍ തുടര്‍ന്നു. 'ഞങ്ങള്‍ ടെന്റുകളില്‍ കുടുങ്ങി. ഞങ്ങള്‍ക്ക് ഈദ് വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല, ചോക്ലേറ്റുകളോ പങ്കിടാന്‍ പ്രത്യേക ലഘുഭക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.'


ഈ വര്‍ഷം മറിയം തന്റെ കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുമെന്നുറപ്പിച്ചിരിക്കുകയാണ്. ''എന്റെ അമ്മയ്ക്ക് എല്ലാം വാങ്ങാന്‍ ഞാന്‍ നിര്‍ബന്ധിച്ചു - ഒരു ഈദ് വസ്ത്രം, ഷൂസ്, ആക്‌സസറികള്‍, സണ്‍ഗ്ലാസുകള്‍ പോലും,'' അവള്‍ സന്തോഷത്തോടെ പറഞ്ഞു. ''എന്റെ അച്ഛനോടൊപ്പം എന്റെ അമ്മായിമാരെ സന്ദര്‍ശിച്ച് ഈദ് ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ മുത്തശ്ശിമാരുടെ വീടും സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവള്‍ പറയുന്നു. തിമിര്‍ത്തു പെയ്യുന്ന മരണമഴക്ക് കീഴെ നിന്ന്. മര്‍യം മാത്രമല്ല മരണം മണക്കുന്ന ഈ തീമഴക്ക് കീഴെയിരുന്ന് ഗസ്സയിലെ ഓരോ കുഞ്ഞും ഇതാണ് ആഗ്രഹിക്കുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  12 hours ago
No Image

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം

Kerala
  •  12 hours ago
No Image

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

National
  •  12 hours ago
No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  20 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  20 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  21 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  21 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  21 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  21 hours ago