HOME
DETAILS

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

  
May 08 2025 | 17:05 PM

Delhi Cancels Leave for Government Employees Amid High Alert Preparedness Instructions Issued

ഡൽഹി: ഇന്ത്യൻ അതിര്‍ത്തിയില്‍ പാകിസ്ഥാൻ തുടരുന്ന ആക്രമണങ്ങൾക്കെതിരെ കര്‍ശന മുന്‍കരുതലുകളുമായി കേന്ദ്രം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ അവധികളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരും ജോലി സ്ഥലത്ത് ഹാജരാകണമെന്ന് നിർദേശിച്ചതോടെ അതീവ ജാഗ്രതയിലാണ്.

സുരക്ഷാകാരണങ്ങളാൽ, ഏത് അത്യാഹിതാവസ്ഥയും നേരിടാൻ കഴിയുന്ന വിധത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. എല്ലാ വകുപ്പുകളിലുമുള്ള ജീവനക്കാരെ യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാനും, അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും കർശന നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, പാകിസ്ഥാന്റെ വ്യാപകമായ ആക്രമണശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ആകാശത്തേക്ക് പറന്നുയർന്നു. പാകിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളുമാണ്.

പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചു തകർത്തുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എട്ടോളം മിസൈലുകൾ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തത് വലിയ വിജയം കൂടിയാണ്.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സെക്യൂരിറ്റി ഏജൻസികളും കനത്ത ജാഗ്രത പാലിക്കുകയാണ്. പ്രധാന നഗരങ്ങളിൽ സൈനിക സാന്നിധ്യവും രഹസ്യാന്വേഷണ നിരീക്ഷണവും ശക്തമാക്കി.

Amid escalating tensions and ongoing attacks along the India-Pakistan border, Delhi government cancels all leaves for employees and issues high alert, urging full preparedness to face any emergency situation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  2 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  2 days ago