HOME
DETAILS

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

  
Web Desk
May 08 2025 | 16:05 PM

Attention Hajj Pilgrims Departing from Kozhikode Tomorrow Strict Luggage Limit Enforced

 

കോഴിക്കോട്:  മെയ് 10 ന് കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജ് യാത്രയ്ക്കായി പുറപ്പെടുന്ന തീർഥാടകർക്ക് ലഗേജ് ഭാരത്തിൽ കർശന നിയന്ത്രണം. ഐഎക്സ് 3011, ഐഎക്സ് 3031 വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് (15 കിലോ വീതമുള്ള രണ്ട് ബാഗുകൾ) മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിന്റെ ഭാരം ഏഴ് കിലോയിൽ കവിയാൻ പാടില്ലെന്നും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

നിലവിലെ ഇന്ത്യ- പാക് സംഘർഷ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് വിമാന സർവീസുകൾക്ക് എയർ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർലൈൻ അധികൃതർ ലഗേജ് ഭാരത്തിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി കമ്മിറ്റി വ്യക്തമാക്കി. ഒരു കാരണവശാലും അനുവദനീയമായ ഭാരത്തിനപ്പുറം ലഗേജ് അനുവദിക്കില്ലെന്നും ഹാജിമാർ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

തുടർന്നുള്ള ദിവസങ്ങളിലെ വിമാന സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അറിയിക്കും. ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അതത് ഫ്ലൈറ്റിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  3 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  3 days ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  3 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  3 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  3 days ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  3 days ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  3 days ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  3 days ago