HOME
DETAILS

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

  
May 08 2025 | 15:05 PM

Nipah Virus Masks Mandatory Three Areas in Malappuram Declared Containment Zones

 

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കോൺടൈൻമെന്റ് സോൺ പ്രഖ്യാപിക്കും. മറാക്കര, എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു. രോഗ പ്രതിരോധത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ച് ഫീവർ സർവേലൻസ് ഊർജിതമാക്കി.

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. നിപ സംശയിച്ചതിനാൽ രോഗിക്ക് ആവശ്യമായ ചികിത്സ നേരത്തെ ആരംഭിച്ചിരുന്നു. മോണോക്ലോണൽ ആന്റിബോഡി നൽകാനും തീരുമാനിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ഏഴ് പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. രോഗിയുമായി സമ്പർക്കം പുലർത്തിയവർക്ക് പനി ലക്ഷണങ്ങൾ ഉണ്ടെങ്കിലും അവരുടെ പരിശോധനാഫലവും നെഗറ്റീവാണ്.

രോഗി വീട്ടിൽനിന്ന് അധികം പുറത്തുപോയിട്ടില്ലെന്നും വൈറസിന്റെ ഉറവിടം കണ്ടെത്താൻ പരിശോധനകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഉറവിടം സംബന്ധിച്ച് ചില സംശയങ്ങൾ ഉള്ളതിനാൽ സാമ്പിളുകൾ ഭോപ്പാൽ ലാബിലേക്ക് അയക്കും. ജില്ലയിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നാം തീയതി വളാഞ്ചേരി ആശുപത്രിയിൽ എത്തിയ രോഗിയെ രണ്ടാം തീയതി ഇൻക്യുബേറ്റ് ചെയ്തിരുന്നു. എൻ്റെ കേരളം മേളയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  a day ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  a day ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  a day ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  a day ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  a day ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  a day ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  a day ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  a day ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  a day ago