
ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പണി കിട്ടിയത് യു.എസ് വിപണിക്കും. ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏര്പ്പെടുത്തിയട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മില്യണ്‍ കണക്കിന് നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമാണ് യു.എസ് ഓഹരി വിപണിയില്‍ ഇത്രയും വലിയ ഇടിവുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പകരം തീരുവ എന്ന ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിലേക്കും പിന്നാലെ സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചേക്കുമെന്ന ആശങ്കയാണ് വിപണികള്‍ക്ക് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡൗ ജോണ്‍സ് ഇന്‍ഡക്സില്‍ ആവേറജില്‍ 1,679.39 പോയിന്റ് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ രേഖപ്പെടുത്തിയത്. എസ്&പി 500ഇന്ഡസാകട്ടെ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യ നഷ്ടമുണ്ടായതായി കണക്കുകള്‍ പറയുന്നു. 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 1050.44 പോയിന്റ് അഥവാ 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.
ആപ്പിളിനാണ് ഓഹരികളില്‍ കനത്ത നഷ്ടമുണ്ടായത്.ആപ്പിളിന് 9.2 ശതമാനം ഇടിവാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു ഐ.ടി ഭീമനായ നിവിദിയ്കകും കനത്ത നഷ്
മുണ്ടായി. 7.8 ശതമാനം നഷ്ടമാണ് നിവിദിയ്ക ഓഹരികള്‍ കാണിച്ചത്. ആമസോണ്‍ ഓഹരിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പുതു വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ചത്.
യു.എസിലേക്ക് ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്പന്നങ്ങള്ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ വിദേശ തീരുവ നയം. കഴി#്ഞ ദിവസം നടപ്പിലാവുമെന്നായിരുന്നു പ്രഖ്യാപനം. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്.
ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്ത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉല്പന്നങ്ങള്ക്കുമേല് യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേല്‍ 34 ശതമാനവും യുറോപ്യന്‍ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.
The US stock market faces a significant decline after former President Donald Trump's tariff policies targeting multiple countries. Reports indicate millions in losses, marking the worst drop since the COVID-19 pandemic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 20 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 20 hours ago
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു
National
• 20 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• a day ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• a day ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• a day ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• a day ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• a day ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• a day ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• a day ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• a day ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• a day ago.png?w=200&q=75)
നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ
Kerala
• a day ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• a day ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• a day ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• a day ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• a day ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• a day ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• a day ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• a day ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• a day ago