HOME
DETAILS

ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ

  
Web Desk
April 04, 2025 | 1:54 PM

FIR Filed Against VHP Activists for Assault on Malayali Priests in Jabalpur

ഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് (VHP) പ്രവർത്തകർ മർദിച്ച സംഭവത്തിൽ നാല് ദിവസങ്ങൾക്ക് ഒടുവിലാണ്   മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിൽ ദൃശ്യങ്ങൾ അടക്കമുള്ള ശക്തമായ തെളിവുകൾ ഉപയോഗിക്കുന്നതായും ജബൽപൂർ എസ്‌പി സതീഷ് കുമാർ സാഹു അറിയിച്ചു.

വൈദികർ നൽകിയ പരാതിയിലും, അറസ്റ്റ് നടന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. ചൊവ്വാഴ്ച ജബൽപൂരിലെ ഒരു പൊലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു ആക്രമണം നടന്നത്. ഇവയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തെതുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ജൂലൈ ഒന്നിന് മണ്ട്ലയിൽനിന്ന് ജബൽപൂരിലെ പള്ളികളിലേക്കുള്ള ജുബിലി ആഘോഷങ്ങളുടെ ഭാഗമായ വിശ്വാസി സംഘത്തെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണം ഉയര്‍ത്തി ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ മലയാളി വൈദികർ ഫാദർ ഡേവിസ് ജോർജ്, ഫാദർ ടി ജോർജ് എന്നിവരെയാണ് സ്ത്രീകളടക്കം ഉൾപ്പെടുന്ന സംഘം പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് മർദിച്ചത്.

കോൺഗ്രസ് പ്രവർത്തകർ ഫാദർ ഡേവിസ് ജോർജിൻ്റെ തൃശൂർ കുട്ടനെല്ലൂരിലുള്ള വസതിയിൽ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് നേതൃത്വത്തിൽ സന്ദർശനം നടത്തി. സംഭവം അതീവ ഗുരുതരമാണെന്ന ആശങ്ക സഹോദരൻ മാധ്യമങ്ങളോട് പങ്കുവെച്ചു.

ഇതിനെക്കുറിച്ചുള്ള വിശദീകരണം രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചു.

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയമുയർത്തിയിരുന്നു. അതേസമയം, ചണ്ഡീഗഡിൽ ദുഖവെള്ളി ദിവസം പ്രവർത്തി ദിനമാക്കിയതിനെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ഇതിലൂടെ ബിജെപിയുടെ ക്രിസ്ത്യൻ വിരുദ്ധ മനോഭാവം വീണ്ടും വ്യക്തമായതായി കെസി വേണുഗോപാൽ ആരോപിച്ചു.

Four days after two Malayali priests were assaulted at a police station in Jabalpur, Madhya Pradesh Police have registered an FIR against Vishwa Hindu Parishad (VHP) activists. Despite clear video evidence, action was delayed until the victims threatened to move court. The priests were attacked while intervening after a Christian group was detained over forced conversion allegations. No arrests have been made so far. The incident has sparked political backlash, with opposition parties raising the issue in Parliament and criticizing the BJP’s stance on minorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  5 minutes ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  6 minutes ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  25 minutes ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  32 minutes ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  34 minutes ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  an hour ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  2 hours ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  2 hours ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  2 hours ago