പൊലീസുകാരനെ കുത്തിയ പ്രതികൾ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
തിരുവനന്തപുരം: ലഹരിസംഘത്തെക്കുറിച്ച് അന്വേഷിക്കാൻ പോയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിലായി. കരമന സ്വദേശികളായ ജിതിൻ, രതീഷ്, ലിജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
കുത്തേറ്റത് കരമന സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രനാണ്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടക്കുന്നത്. നെടുങ്കാട് – ആനത്താനം ബണ്ട് റോഡിന് സമീപമുള്ള വയൽപ്രദേശത്ത് ലഹരിസംഘം തമ്പടിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസുകാരൻ ലഹരിസംഘത്തെ തടഞ്ഞുവെച്ച് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ശ്രമിച്ച സമയത്താണ് പ്രതികൾ കത്തി ഉപയോഗിച്ച് ജയചന്ദ്രനെ കുത്തിയത്. തുടർന്ന് ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചു.
പോലീസ് നടത്തിയ തിരച്ചിലിനൊപ്പം പ്രദേശവാസികളുടെ സഹായത്താൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. ഈ മേഖലയിൽ ലഹരി ഉപയോഗവും വില്പനയും വ്യാപകമാണെന്ന് പൊലീസ് അറിയിച്ചു.
Three suspects who stabbed a police officer during a drug investigation in Karamana were arrested. The accused—Jithin, Ratheesh, and Liju—were caught within hours of fleeing the scene. The injured officer, Jayachandran, is under treatment. The attack occurred near a bund road in Nedumkadu, where the gang was allegedly operating. Police have intensified surveillance in the area following the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."