
പ്ലസ് ടു കഴിഞ്ഞു, ഇനിയെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട | പഠന സാധ്യതകള്‍ വിശദമായറിയാം

പ്ലസ് ടു പരീക്ഷ അവസാനിച്ചല്ലോ. എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു. ശേഷമെന്തെന്നു ഇപ്പോള്‍ ചിന്തിച്ചു തുടങ്ങുന്നവരുമുണ്ടാകും . പല പ്രവേശന പരീക്ഷകളുടെയും സമയം കഴിഞ്ഞുവെങ്കിലും ഇനിയും അപേക്ഷിക്കാവുന്ന നിരവധി മേഖലകളുണ്ട്. പല വിജ്ഞാപനങ്ങളും ഇനിയും പ്രസിദ്ധീകരിക്കാനുണ്ട്. പ്രധാനപ്പെട്ട സാധ്യതകളെക്കുറിച്ച് വിശദീകരിക്കുകയാണിവിടെ.
ഇപ്പോള്‍ അപേക്ഷിക്കാം
ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (IISER) വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (IAT) ഏപ്രില്‍ 15 വരെ അപേക്ഷിക്കാം (www.iiseradmission.in ). കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭുവനേശ്വരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച് (NISER), മുംബൈയിലെ യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM DAE CEBS) എന്നീ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ നാഷനല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (NEST) മെയ് ഒന്‍പത് വരെ അപേക്ഷിക്കാം (www.nestexam.in ).
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് , ബെംഗളൂരുവിലെ ബാച്‌ലര്‍ ഓഫ് സയന്‍സ് (റിസര്‍ച്), ബി.ടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാമുകള്‍ക്ക് മെയ് ഒന്നിനും ജൂണ്‍ ആറിനുമിടയില്‍ അപേക്ഷിക്കാം (admissions.iisc.ac.in).
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ (BITS) വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളുടെ
പ്രവേശനപരീക്ഷയായ ബിറ്റ്‌സാറ്റ് 2025 ന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം. രണ്ടാം സെഷന് മാത്രമായി മെയ് 26 മുതല്‍ ജൂണ്‍ 10 വരെയും (www.bitsadmission.com).
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സി.എം.ഐ) മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് എന്നിവയിലെ ബി.എസ്.സി ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം (www.cmi.ac.in).
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് എന്നീ കാംപസുകളിലെ വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (IMU CET) മെയ് രണ്ട് വരെ അപേക്ഷിക്കാം (www.imu.edu.in ).
ഐ.ഐ.എം രോത്തക്കിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) പ്രവേശനത്തിന് ഏപ്രില്‍ 11 വരെയും (iimrohtak.ac.in) ഐ.ഐ.എം റാഞ്ചിയിലെ പ്രവേശനത്തിന് ഏപ്രില്‍ 12 വരെയും (പ്രവേശനം ഐ.പി മാറ്റ് ഇന്‍ഡോര്‍ സ്‌കോര്‍ പരിഗണിച്ച് iimranchi.ac.in) അപേക്ഷിക്കാം.
അമേത്തിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയിലെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) പരിശീലന പ്രോഗ്രാമിനും എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് എന്‍ജിനീയറിങ് പ്രോഗ്രാമിനും മെയ് രണ്ടുവരെ അപേക്ഷിക്കാം (igrua.gov.in).
കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയില്‍ (ഐ.എഫ്.ടി.കെ) നാലുവര്‍ഷം ബി.ഡിസ് പ്രോഗ്രാമുകള്‍ക്ക് മെയ് 31 വരെ അപേക്ഷിക്കാം. (lbsapplications.kerala.gov.in/iftk2025).
ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഫ്. ഡി.ഡി.ഐ ) 12 കാംപസുകളിലെ വിവിധ ബി.ഡിസ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ആള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിന് (എ.ഐ.എസ്.ടി 2025) ഏപ്രില്‍ 20 വരെ അപേക്ഷിക്കാം (fddiadmissions.qualcampus.com).
കാലിക്കറ്റ് സര്‍വകലാശാലാ പഠന വകുപ്പിലെ വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം (admission.uoc.ac.in).
കേരള സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ (KITTS) വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം (www.kitts.edu.org).
വരും ദിവസങ്ങളിലും പ്ലസ്ടുക്കാര്‍ക്കുള്ള വിവിധ വിജ്ഞാപനങ്ങള്‍ പ്രതീക്ഷിക്കാം. യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ മറക്കരുത്. കേരള, മഹാത്മ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍
വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് അവസരമുണ്ട്. പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ സര്‍വകലാശാലയും നടത്തുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയ വഴിയാണ് പ്രവേശനം. എന്നാല്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഓട്ടോണമസ് കോളജുകളുടെ പ്രവേശനത്തിന് അതത് കോളജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും (ssus.ac.in) കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലും (www.kalamandalam.ac.in) വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം.
കൂടാതെ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്, സ്വാശ്രയ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) പ്രോഗ്രാമിനും അവസരമുണ്ട്.
കൊല്‍ക്കത്തയിലെ ജാദവ്പൂരിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ (IACS) ഇന്റഗ്രേറ്റഡ് ബാച്‌ലര്‍ ഓഫ് സയന്‍സ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയുടെ വിജ്ഞാപനവും ഉടന്‍ പ്രതീക്ഷിക്കാം.(www.iacs.res.in).
നിയമമേഖലയില്‍ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത (www.cee.kerala.gov.in ).
കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലെ ബാച്‌ലര്‍ ഓഫ് ഡിസൈന്‍ ( ബി.ഡിസ്) പ്രവേശനത്തിനുള്ള
പ്രവേശനപരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷിക്കാം (ksid.ac.in).
ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈനിലെ വിവിധ ഡിസൈന്‍ പ്രോഗ്രാമുകളുണ്ട്. ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് പ്രവേശനം (www.iicd.ac.in).
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി (CA), കമ്പനി സെക്രട്ടറിഷിപ്പ് (CS), കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റ് (CMA) തുടങ്ങി വിവിധ ചാര്‍ട്ടേര്‍ഡ് കോഴ്‌സുകളും എല്ലാ പ്ലസ് ടു സ്ട്രീമുകാര്‍ക്കും പരിഗണിക്കാവുന്നതാണ്.
ഇംഫാലിലെ നാഷനല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കും താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം (www.nsu.ac.in).
കൊച്ചിയിലെ സിഫ്‌നെറ്റ് നടത്തുന്ന ബാച്‌ലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) പ്രോഗ്രാമിനും സയന്‍സ് സ്ട്രീമുകാര്‍ക്ക് അപേക്ഷിക്കാം (cifnet.gov.in). പ്ലസ് ടു സയന്‍സുകാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി പോളിടെക്‌നിക്കുകളില്‍ രണ്ടാം വര്‍ഷം ചേരാനും അവസരമുണ്ട് (polyadmission.org).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
Kerala
• 4 days ago
കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം
National
• 4 days ago
കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും
crime
• 4 days ago
WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
uae
• 4 days ago
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി
National
• 4 days ago
കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
crime
• 4 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 4 days ago
യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും
uae
• 4 days ago
ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ
uae
• 4 days ago
ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി
Kerala
• 4 days ago
ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• 4 days ago.png?w=200&q=75)
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
crime
• 4 days ago
പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
crime
• 4 days ago
ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി
qatar
• 5 days ago
ഉച്ച വിശ്രമ നിയമം; 64 കമ്പനികള്‍ നിയമം ലംഘിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 5 days ago
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന
Kerala
• 5 days ago
പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 5 days ago
ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 5 days ago
പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി
National
• 5 days ago
നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; അബൂദബി പൊലിസ്
uae
• 5 days ago
കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം
Kerala
• 5 days ago