HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  
April 05, 2025 | 5:18 PM

Omani man sentenced to five years in prison for kidnapping child

മസ്‌കത്ത്: വീടിനടുത്തുള്ള തെരുവില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, അസഭ്യം പറയല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീബ് ക്രിമിനല്‍ കോടതി ഒമാനി പൗരനായ യുവാവിന് ശിക്ഷ വിധിച്ചത്.

ഇരയുടെ കുടുംബത്തിന് 5,000 ഒമാന്‍ റിയാലും നിയമപോരാട്ടത്തിന് ചെലവായ മറ്റു ചെലവുകളും നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സീബ് വിലായത്തിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടി വീടിനു പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് വേഗത്തില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ദൂരെ ഒരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിലരുടെ സഹായതത്താല്‍ കുട്ടി വീട്ടിലേക്ക് എത്തി. 

2018 ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 257 പ്രകാരം, സമ്മതമില്ലാതെ ഒരു പുരുഷനോ സ്ത്രീയോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്തതും പതിനഞ്ച് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കും.

2018ല്‍ ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ ചെറുക്കുന്നതിനായാണ് ഇത് ആരംഭിച്ചത്.

കൂടാതെ അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്ക് ശാരീരികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കമ്മിറ്റികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

An Omani man has been sentenced to five years in prison for kidnapping a child. The court delivered the verdict after thorough investigation, reinforcing the country’s strict laws on child protection and public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  3 days ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  3 days ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  3 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  3 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  3 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  3 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  3 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  3 days ago