HOME
DETAILS

പാലക്കാട് ജനവാസമേഖലയില്‍ വീണ്ടും ഇറങ്ങിയ കാട്ടാനയെ പടക്കം പൊട്ടിച്ച് തിരികെ കാട്ടിലേക്ക് അയച്ചു

  
Laila
April 07 2025 | 03:04 AM

Wild elephant that reappeared in Palakkad residential area sent back to the forest

പാലക്കാട്: ചുള്ളിമട ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാന്‍ എത്തിയത്. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്നു പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്കു തന്നെ അയച്ചു. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നുണ്ടെന്നും വനം വകുപ്പും അറിയിച്ചു. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. അലന്റെ അമ്മ ഗുരുതരമായി പരിക്കേറ്റതിനാല്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്. ഈ സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. മുണ്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കും.

മുണ്ടൂര്‍ കയറാം കോട് മേഖലയില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടും ജനങ്ങളെ വിവരമറിയിക്കാന്‍ വനം വകുപ്പ് വൈകിപ്പിച്ചെന്നാരോപിച്ചാണ് സിപിഎമ്മിന്റെ പ്രതിഷേധം. കാട്ടാന ആക്രമണത്തില്‍ മുണ്ടൂരില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ മരിച്ചത് നാലരുപേരാണ്. ഒരു സ്ത്രീയുള്‍പ്പെടെയാണ് നാലു പേര്‍ മരിച്ചതെന്നാണ് വനംവകുപ്പിന്റെ കണക്ക്.

വനം വകുപ്പ് വാച്ചര്‍മാരില്‍ ഇരുപതോളം പേര്‍ക്കും പരുക്കേറ്റു. ഏക്കര്‍കണക്കിനു കൃഷിയിടങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചതെന്നും വന്യമൃഗശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച പ്രതിരോധമാര്‍ഗങ്ങള്‍ കാര്യക്ഷമമല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  a day ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  a day ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  a day ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago