
നാല്‍പ്പതു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇലേക്കും തിരിച്ചുമായി എമിറേറ്റ്സ് വഹിച്ചത് 90 മില്ല്യണ്‍ യാത്രക്കാരെ

ദുബൈ: ഇന്ത്യയുമായുള്ള യുഎഇയുടെ ദീര്‍ഘകാല സഹകരണത്തിന്റെ ശക്തമായ ഉദാഹരണമാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ദുബൈക്കും ഇന്ത്യയ്ക്കുമിടയില്‍ 90 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് എമിറേറ്റ്സ് ഇരു രാജ്യങ്ങളിലേക്കുമായി വഹിച്ചത്.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ് ഇക്കാര്യം പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ദുബൈ ഗവണ്മെന്റ് മീഡിയ ഓഫീസില്‍ (DMO) നിന്നുള്ള വിവരം അനുസരിച്ച്, ആഴ്ചയില്‍ ദുബൈയെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 167 വിമാന സര്‍വീസുകളാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് നടത്തുന്നത്. ഇന്ത്യ-യുഎഇ വ്യോമബന്ധം വര്‍ഷങ്ങളിലായി വളര്‍ന്ന് ഒരു പ്രധാന അന്തര്‍ദേശീയ ഇടനാഴിയായി മാറിയതിന്റെ തെളിവാണ് ഈ കണക്കുകള്‍.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ Xല്‍ ഷെയ്ഖ് അഹമ്മദ് പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ഇന്ത്യയെ എമിറേറ്റ്സിന്റെ ആദ്യ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി വിശേഷിപ്പിച്ചിരുന്നു.
'40 വര്‍ഷത്തിനിടെ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും യുഎഇലേക്കും 90 ദശലക്ഷം യാത്രക്കാര്‍ക്കാണ് ഞങ്ങള്‍ സേവനം നല്‍കിയതെന്നും, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വളര്‍ച്ച, സഹകരണം എന്നിവക്ക് ഇടയൊരുക്കുന്ന സന്ദര്‍ശനമാണ് ഇത്,'' എന്നുമാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.
It was an honour to accompany His Highness Sheikh Hamdan bin Mohammed Al Maktoum during his visit to the Republic of India.
— HH Sheikh Ahmed bin Saeed Al Maktoum (@HHAhmedBinSaeed) April 9, 2025
Our discussions with Prime Minister Narendra Modi and senior Indian officials reaffirmed the deep ties between the UAE and India, built on decades of… pic.twitter.com/Y8fsoFIbVF
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും ഷെയ്ഖ് ഹംദാന്‍ നടത്തിയ ചര്‍ച്ചകള്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം അടിയുറച്ചതാക്കി മാറ്റിയതായും ഷെയ്ഖ് അഹമ്മദ് പറഞ്ഞു.
ഇന്ത്യ്ക്കും യുഎഇക്കും ഇടയിലുള്ള യാത്രാ ആവശ്യം സ്ഥിരമായി ഉയരുന്ന സാഹചര്യത്തിലാണ് ആറ് വിമാനക്കമ്പനികള്‍ ആഴ്ചയില്‍ 538 സര്‍വീസുകള്‍ നടത്തുന്നതെന്നും, ദുബൈയെ 23 പ്രധാന ഇന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതായും DMO വ്യക്തമാക്കി.
2024-ല്‍ മാത്രം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (DXB) ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും യാത്ര ചെയ്തവരുടെ എണ്ണം 12 ദശലക്ഷമാണ്.
ടൂറിസം മേഖലയിലെ ഇന്ത്യന്‍ പങ്കാളിത്തം
2024-ല്‍ ദക്ഷിണേഷ്യയില്‍ നിന്നും 3.14 ദശലക്ഷം സന്ദര്‍ശകരെ ദുബൈ സ്വീകരിച്ചപ്പോള്‍, അതില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ സാമ്പത്തിക, സാംസ്കാരിക, വിനോദസഞ്ചാര ബന്ധങ്ങളാണ് ഈ വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നത്.
Emirates Airline has transported over 90 million passengers between India and the UAE over the past four decades, highlighting the growing strength of bilateral air travel and relations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 21 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• a day ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• a day ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• a day ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• a day ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• a day ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• a day ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• a day ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• a day ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• a day ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• a day ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• a day ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• a day ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• a day ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• a day ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• a day ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• a day ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• a day ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• a day ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• a day ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• a day ago