HOME
DETAILS

നഗരസഭ കെട്ടിടത്തിന് ആർഎസ്എസ് സ്ഥാപകന്റെ പേര് നൽകിയതിൽ പ്രതിഷേധം; തറക്കല്ല് മണ്ണിട്ട് മൂടി വാഴവെച്ചു

  
April 12, 2025 | 2:00 AM

Protest over RSS founders name on municipal building The foundation stone was covered with soil and planted with bananas

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി ഹെഡ്‌ഗേവാറിന്റെ പേര്. നഗരസഭയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. 
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശിലാഫലകം തകർത്തു. വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ശിലാസ്ഥാപനം നടത്തിയ നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ വേദിയിലിരിക്കെയാണ് സംഘടനകൾ മാർച്ച് നടത്തിയത്. 

കൗൺസിലിൽ ചർച്ചയില്ലാതെ തീരുമാനം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നഗരസഭ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ഹെഡ്ഗേവാറിന്റെ കോലം കത്തിക്കാനുള്ള ശ്രമവും പൊലിസ് തടഞ്ഞു.  
നഗരസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പൊലിസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിനെ വിട്ടുകിട്ടണമെന്ന നിലപാടുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ജീപ്പിന് മുന്നിൽ തടസം നിന്നു. പ്രവർത്തകനെ വിട്ടുകിട്ടിയ ശേഷമാണ് എം.എൽ.എ പിന്മാറിയത്. 

സമരത്തിനിടെ ഒരു പൊലിസുകാരന് തലയ്ക്ക് പരുക്കേറ്റു. മാർച്ച് നടത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. ഒന്നേകാൽ കോടി രൂപ ചെലവിൽ സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലുൾപ്പെടുത്തി നിർമിച്ചു നൽകുന്ന കേന്ദ്രത്തിന് ആർ.എസ്.എസിന്റെ സ്ഥാപകനും ആദ്യത്തെ സർസംഘചാലകനുമായിരുന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതാണ് പ്രതിഷേധത്തിന് വഴിവച്ചത്.

Protest over RSS founders name on municipal building The foundation stone was covered with soil and planted with bananas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  4 days ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  4 days ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  4 days ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  4 days ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  4 days ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  4 days ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  4 days ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  4 days ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  4 days ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  4 days ago