HOME
DETAILS

ദുബായിൽ മയക്കുമരുന്ന് കടത്തിയ നാലംഗ ആഫ്രിക്കൻ വനിതാ സംഘത്തിന് ജീവപര്യന്തം തടവ്; സംഘത്തെ കുടുക്കിയത് വൻ സ്റ്റിങ് ഓപ്പറേഷനിലൂടെ

  
Muqthar
April 13 2025 | 03:04 AM

Four African women sentenced to life in prison for drug trafficking in Dubai

ദുബായ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ നാല് ആഫ്രിക്കൻ സ്ത്രീകളെ ദുബായ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികളുടെ വിശദാംശങ്ങൾ കോടതി പുറത്ത് വിട്ടിട്ടില്ല. നിയമവിരുദ്ധ വസ്തുക്കൾ കൈവശം വയ്ക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട ഒരു സ്ത്രീയെക്കുറിച്ച് ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്‌സിന് സൂചന ലഭിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. ഉടൻ പ്രത്യേക സംഘം പ്രതിയെ പിടികൂടാൻ സ്റ്റിംഗ് ഓപ്പറേഷൻ ആരംഭിച്ചു. രഹസ്യ വനിതാ ഉദ്യോഗസ്ഥ കസ്റ്റമർ ആയി വേഷമിട്ട് ഒന്നാം പ്രതിയുമായി ബന്ധപ്പെടുകയും നിരോധിത ലഹരി ഗുളികകൾ വേണമെന്ന് ആവശ്യപ്പെട്ടു. നിശ്ചയിച്ച തീയതിയിൽ പ്രതി മറ്റ് മൂന്ന് സ്ത്രീകളും പുരുഷ ഡ്രൈവർക്കൊപ്പം സ്ഥലത്ത് എത്തി. 2,000 ദിർഹത്തിൻ്റെ ഡ്രഗ്‌സ് ആണ് വേഷം മാറിയെത്തിയ ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത്. ഇതോടെ മറഞ്ഞിരുന്ന പോലിസ് തൊണ്ടി സഹിതം ഇവരെ പിടികൂടുകയായിരുന്നു. 

 നാല് സ്ത്രീകളെയും ഡ്രൈവറെയും സ്ഥലത്തു വച്ച്തന്നെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണങ്ങളിൽ സ്ത്രീകൾ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ജുമൈറയിലെ അവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ തെളിവുകളും കണ്ടെത്തി. പ്രതികളിൽ ഒരാളുടെ കൈവശം വിതരണത്തിനായി തയ്യാറാക്കിയ ശേഖരം തന്നെ കണ്ടെത്തി. മയക്കുമരുന്ന് ഇടപാടിൽ പങ്കുണ്ടെന്ന് നാല് സ്ത്രീകൾ സമ്മതിച്ചെങ്കിലും, നിയമവിരുദ്ധ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു ഡ്രൈവർ കുറ്റം നിഷേധിച്ചു. സംഘത്തിൻ്റെ ക്രിമിനൽ ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനപ്രതി കവറുകൾ എത്തിക്കാൻ പലതവണ തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവയുടെ ഉള്ളിൽ എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി തെളിയാത്തതിനാൽ ഡ്രൈവറെ വെറുതെവിട്ടു.

ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം നാല് സ്ത്രീകളെയും നാടുകടത്തും. യുഎഇ നിയമപ്രകാരം ജീവപര്യന്തം തടവ് എന്നാല് 25 വർഷം ആണ്. ഇതിനിടെ പൊതുമാപ്പിൻ്റെ ആനുകൂല്യം പറ്റിയാൽ മാത്രമേ ശിക്ഷയിൽ ഇളവ് ഉണ്ടാകൂ. പൊതുവെ ലഹരി ഇടപാട് ഗുരുതര കുറ്റകൃത്യം ആയാണ് യുഎഇ പരിഗണിക്കുന്നത്. അതിനാൽ ഇത്തരം കേസിൽപെടുന്നവർക്ക് സാധാരണ മാപ്പ് നൽകാറില്ല.

Four African women sentenced to life in prison for drug trafficking in Dubai 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  9 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  10 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  10 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  10 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  12 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  12 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  13 hours ago