HOME
DETAILS

മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു

  
Web Desk
April 13, 2025 | 12:38 PM

Malappuram Body Found in Water Tank at Valanchery Young Woman Identified

 

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ മൃതദേഹം അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയായിരുന്നു ഫാത്തിമ.

ഞായറാഴ്ച രാവിലെ 11 മണിയോടെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിച്ചു. മൃതദേഹം കണ്ടെത്തിയ വാട്ടർ ടാങ്കിലെ വെള്ളം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. ടാങ്കിൽ ആമകളെയും വളർത്തിയിരുന്നു. വീടിന്റെ ഉടമസ്ഥനും കുടുംബവും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നതിനാൽ, വീട്ടിൽ ഒരു സെക്യൂരിട്ടി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി സ്വർണാഭരണങ്ങൾ ധരിച്ച നിലയിൽ കണ്ടെത്തിയതായും, രാവിലെ പത്തുമണിയോടെ ഫാത്തിമ വീട്ടിൽനിന്ന് ഇറങ്ങിയതായി വിവരങ്ങൾ ലഭ്യമായതായും പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധിക‍ൃതർ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

വീടിന് പിന്നിലെ വാട്ടർ ടാങ്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട് മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ടാങ്കിൽ ആമകൾ  വളർത്തുന്നതിനാൽ തീറ്റ കൊടുക്കാനെത്തിയ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ദുരൂഹ സാഹചര്യത്തിൽ മരണം നടന്നെന്ന സംശയം നിലനിൽക്കെ, കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.

A body was found in a water tank in Valanchery, Malappuram. Police have identified the deceased as a young woman. Investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  5 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  5 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  5 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  5 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  5 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  5 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  5 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  5 days ago