ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, വ്യാഴാഴ്ച രാവിലെ ഔദ്യോഗിക സന്ദർശനത്തിനായി മോസ്കോയിലേക്ക് പുറപ്പെട്ടു.
സന്ദർശന വേളയിൽ ഖത്തർ അമീർ റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. മേഖലയിലെ വികസനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഒപ്പം പരസ്പര താൽപ്പര്യമുള്ള മറ്റു പ്രധാന വിഷയങ്ങളെക്കുറിച്ചും ചർച്ച നടത്തും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും കൂടാതെ ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
The Emir of Qatar has left for Russia to discuss regional cooperation and enhance diplomatic and economic relations between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."