HOME
DETAILS

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

  
Sabiksabil
April 18 2025 | 01:04 AM

NHM Claims ASHA Workers Earn 666866 ASHA Workers Call It False Propaganda Slam Government

 

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് പ്രതിദിനം 232 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) വിശദീകരണത്തിനെതിരെ ആശാ വർക്കർമാർ രംഗത്ത്. കൃത്യമായി ഡ്യൂട്ടി പൂർത്തിയാക്കുന്ന ആശമാർക്ക് പ്രതിദിനം 666 മുതൽ 866 രൂപ വരെ ലഭിക്കുമെന്നാണ് എൻ.എച്ച്.എം സി.പി.എം മുഖപത്രത്തിന് നൽകിയ വാർത്തയിൽ വ്യക്തമാക്കിയത്. എന്നാൽ, ഇത് സർക്കാരിന് വേണ്ടി നടത്തുന്ന നുണപ്രചാരണമാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ആരോപിച്ചു.

67 ദിവസം പിന്നിട്ട ആശാ സമരത്തിനിടെ എൻ.എച്ച്.എം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സംശയാസ്പദമാണെന്ന് സദാനന്ദൻ ചൂണ്ടിക്കാട്ടി. 90 ശതമാനം ആശമാർക്കും 10,000 മുതൽ 13,000 രൂപ വരെ പ്രതിമാസ വേതനം ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് എൻ.എച്ച്.എം തന്നെ പറഞ്ഞതിന് വിരുദ്ധമായാണ് ഈ വാദമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശമാരെ ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച എൻ.എച്ച്.എം, ഇപ്പോൾ മാസം 15 ദിവസം ജോലി മതിയെന്ന് പ്രസ്താവിച്ചത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സദാനന്ദൻ ചോദിച്ചു. ഭൂരിഭാഗം ആശമാരും ആഴ്ചയിൽ ആറ് ദിവസം ഫീൽഡ് പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഒരു ദിവസം 14 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഈ ജോലിഭാരം മൂലം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. 15 ദിവസം കൊണ്ട് ഡ്യൂട്ടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശാ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, വേതനം പരിഷ്കരിക്കാൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെന്ന് സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകിയതായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി ആരോപിച്ചു. സമരത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് തങ്ങളുടേതെങ്കിലും, കമ്മിറ്റി രൂപീകരണത്തെക്കുറിച്ച് സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മിനി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  a day ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  a day ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  a day ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  2 days ago