HOME
DETAILS

ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്റുകളെന്ന് ഷൈന്‍, അവര്‍ക്ക് പണം നല്‍കും; പരിശോധന സിനിമ സെറ്റുകളിലേക്കും, ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും

  
Farzana
April 20 2025 | 04:04 AM

Shine Tom Chacko Faces Drug Case Police to Expand Narcotics Crackdown to Film Sets

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്തതിനു പിന്നാലെ ലഹരി പരിശോധന സിനിമ സെറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ പൊലിസ് നീക്കം. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാ സെറ്റുകളില്‍ പൊലിസ് റെയ്ഡ് നടത്താനൊരുങ്ങുന്നത്. സിനിമയിലെ ലഹരി സംഘങ്ങളെ കുറിച്ചാണ് അന്വേഷണം.

അതേസമയം, ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ഷൈന്‍ നല്‍കുന്നതെന്നാണ് വിവരം. എന്നാല്‍ ചോദ്യംചെയ്യലിന്റെ ലഹരി ഇടപാടോ ഉപയോഗമോ തനിക്കില്ലെന്ന്  പറഞ്ഞ നടന്‍  തുടര്‍ ചോദ്യംചെയ്യലില്‍ മറ്റിപ്പറഞ്ഞിരിക്കുകയാണ്. 32 ചോദ്യങ്ങളുടെ പട്ടികയായിരുന്നു പൊലിസ് തയ്യാറാക്കിയിരുന്നത്. ലഹരി ഉപയോഗം, ഇടപാടുകാരുമായുള്ള ബന്ധം, ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് എന്നിങ്ങനെ തുടങ്ങിയ ചോദ്യം ചെയ്യലില്‍ തനിക്ക് ലഹരിയുമായി ബന്ധമില്ലെന്ന് തന്നെയാണ് ഷൈന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. കുറച്ചാളുകള്‍ വരുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ ആക്രമിക്കാനെത്തുന്നതാണെന്നാണ് വിചാരിച്ചാണ് താന്‍ ഇറങ്ങി ഓടിയതെന്നും നടന്‍ വിശദീകരിച്ചു. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം കുപ്രസിദ്ധ ലഹരി ഇടപാടുകാരന് ഷൈന്‍ 20,000 രൂപ അയച്ചുകൊടുത്തതിനെക്കുറിച്ച ചോദ്യമാണ് ഷൈനിനെ പ്രതിരോധത്തിലാക്കിയത്. ഇതോടെയാണ് കേസെടുക്കാനുള്ള തുമ്പും പൊലിസിന് ലഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ പിടിയിലായ തസ്‌ലീമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചതായും സൂചനയുണ്ട്. ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി നല്‍കിയെന്ന് നേരത്തെ തസ്‌ലീമ മൊഴി നല്‍കിയിരുന്നു. 

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ വൈദ്യ പരിശോധന ഫലങ്ങള്‍ ലഭിക്കുന്നത് വൈകുമെന്നാണ് വിവരം. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും. എന്നാല്‍ പരിശോധന ഫലം ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന.

 

 

Actor Shine Tom Chacko is under investigation following a drug case, prompting Kerala Police to plan raids on film sets based on intelligence inputs. Contradictory statements and alleged links with known drug peddlers raise further suspicion as forensic results are awaited.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  a day ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  a day ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  a day ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  a day ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  a day ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  a day ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  a day ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  a day ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  a day ago