
സ്വര്‍ണത്തിന് ഇനിയും വില കൂടാം; നിക്ഷേപകര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാന്‍ വഴിയുണ്ട്, ലാഭവും കിട്ടും

കൊച്ചി: സ്വര്‍ണത്തിന് വില കുതിച്ചു കൊണ്ടിരിക്കുകയാണല്ലോ. ആവശ്യം വര്‍ധിക്കുന്നതും ട്രംപിന്റെ താരിഫ് യുദ്ധവുമെല്ലാം ഈ വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്. എന്നാല്‍ പരിധിവിട്ടുള്ള ഈ സ്വര്‍ണക്കുതിപ്പ് വലിയ ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. ഒരു തരി പൊന്നു വാങ്ങാന്‍ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍. അവിടെയാണ് വലിയ പണച്ചിലവില്ലാതെ സ്വര്‍ണം വാങ്ങാനും ഒപ്പം ലാഭമെടുക്കാനും പറ്റുന്ന ഈ വഴി പ്രിയങ്കരമാവുന്നത്.
22 കാരറ്റ് സ്വര്‍ണം പവന് 71,560 ആണ് നിലവിലെ വില. ഗ്രാം വാങ്ങാന്‍ 8,945 രൂപ വേണം. 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 78,064 രൂപ വേണം ഇന്ന്. 9,758 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. 18 കാരറ്റ് സ്വര്‍ണത്തിന് 58,552 രൂപയാണ് പവന്‍ സ്വര്‍ണത്തിന്. 7,319 രൂപ വേണം 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍. 24 കാരറ്റിലെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപയോട് അടുത്തിരിക്കുന്നു.
ഇത്രയേറെ വില വരുന്ന കാലത്ത് സ്വര്‍ണം എങ്ങിനെയെങ്കിലും വാങ്ങി എന്ന് വെച്ചാലും അത് വീട്ടില്‍ സൂക്ഷിക്കുന്നതോ അണിയുന്നതോ സുരക്ഷിതമല്ല എന്ന ഒരു സാഹചര്യമുണ്ട്. ഇങ്ങനെ എല്ലാ ആശങ്കകളും ദുരീകരിക്കുന്ന വഴിയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. അതായത്, പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാം. സുരക്ഷിതമായി സൂക്ഷിക്കാം. യുണ്ടാക്കും. കാതിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണാഭരണം അണിഞ്ഞ് പോകുന്നതും ഇന്നത്തെ കാലത്ത് അത്ര സുരക്ഷിതമല്ല.
വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളായ ഗോള്‍ഡ് ഇ.ടി.എഫ് ആണ് ഇപ്പോള്‍ സുരക്ഷിതമായ മാര്‍ഗം. (Gold ETF, or Gold Exchange Traded Fund) ഓഹരി വിപണിയിലേത് പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. ുന്ന സ്വര്‍ണത്തിന് 24 കാരറ്റിലെ മാര്‍ക്കറ്റ് വിലയാണ് അടിസ്ഥാനമാക്കുക. വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള ഭയം ആവശ്യവുമില്ല.
ഇടിഎഫില്‍ 24 കാരറ്റില്‍ മാത്രമാണ് സ്വര്‍ണ നിക്ഷേപം സാധ്യമാകുക. ലഭ്യമായ സ്വര്‍ണത്തില്‍ ഏറ്റവും ഉയര്‍ന്ന കാരറ്റാണിത്. വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള ഭയം വേണ്ട എന്നത് മാത്രമല്ല, ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ സൂക്ഷിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ലോക്കര്‍ ചാര്‍ജും ആവശ്യമില്ല. അതിനു പുറമെ ആഭരണം വാങ്ങുമ്പോള്‍ വേണ്ടി വരുന്ന പണിക്കൂലിയും ഗോള്‍ഡ് ഇടിഎഫിനില്ല. വാങ്ങുന്ന സ്വര്‍ണത്തിന് 24 കാരറ്റിന്റെ മാര്‍ക്കറ്റ് വിലയാണ് ഇ.ടി.എഫ് അടിസ്ഥാനമാക്കുന്നത്.
സാധാരണ നിലക്ക് സ്വര്‍ണം നിക്ഷേപമെന്ന നിലക്കായാലും അല്ലെങ്കിലും വാങ്ങുമ്പോള്‍ പണിക്കൂലി ഉള്‍പെടെ ചെലവുകള്‍ ഉണ്ടാവും. അത് ആഭരണമായാല്‍ പണിക്കൂലിയും അനുബന്ധ ചെലവുകളും. ബാറോ നാണയമോ ആയാല്‍ ജി.എസ്.ടി ഉള്‍പെടെ മറ്റു ചെലവുകള്‍. ഇതൊന്നും ഇ.ടി.എഫിനെ ബാധിക്കുന്നില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ട തന്നെ വന്‍ലാഭമാണ് നിക്ഷേപകന് ലഭിക്കുന്നത്. സ്വര്‍ണം നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴുള്ളതിന് തുല്യമായ നേട്ടങ്ങള്‍ ഇ.ടി.എഫിലും ലഭിക്കും.
സുരക്ഷിതം ...വില എത്ര കൂടിയാലും നഷ്ടം വരില്ല
ഓരോ വര്‍ഷവും ശരാശരി 14 ശതമാനം വരെ ലാഭം ഗോള്‍ഡ് ഇ.ടി.എഫ് നല്‍കുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇടപാടുകളും സുതാര്യമായിരിക്കും. അഞ്ച് വര്‍ഷം മുതല്‍ മുകളിലേക്കുള്ള കാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ മറ്റു നിക്ഷേപങ്ങളും ഓഹരികളുമെല്ലാം നഷ്ടത്തിലോടുന്ന കാലത്തും ഇ.ടി.എഫ് സുരക്ഷിതമായിരിക്കുമെന്ന് വിദഗ്ധര്‍ ഉറപ്പ് നല്‍കുന്നു. അതസമയം, ഒന്നിലധികം കേന്ദ്രങ്ങളില്‍ നിക്ഷേപിക്കുക എന്നും സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നഷ്ടം വരാനുള്ള സാഹചര്യമുണ്ടായാല്‍ പണം മൊത്തമായി നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണത്.
ഇനിയും സ്വര്‍ണവില കൂടുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ് ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍.
With gold prices hitting record highs in India, traditional buying becomes expensive and risky. Gold ETFs offer a safer, more affordable way to invest in 24K gold without making charges or storage risks. Experts say ETFs provide steady returns and long-term security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 2 days ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 2 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 2 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 2 days ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 2 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 2 days ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 2 days ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 2 days ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 3 days ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 3 days ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 3 days ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 3 days ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 3 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 3 days ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 3 days ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 3 days ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 3 days ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 3 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 3 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 3 days ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 3 days ago