HOME
DETAILS
MAL
മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന്
April 20, 2025 | 11:10 AM
ദോഹ :ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും പ്രധാന്യമനുസരിച്ചു അടിയന്തിര പരിഹാരം കാണുന്നതിനും ഖത്തർ ഇന്ത്യൻ എംബസി മാസം തോറും നടത്താറുള്ള മീറ്റ് ദി അംബാസിഡർ പരിപാടി ഏപ്രിൽ 24 ന് വൈകിട്ട് 3 മണി മുതൽ നടക്കും. ദോഹ ഇന്ത്യൻ എംബസിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ,കൂടാതെ ഇന്ത്യൻ എംബസി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരാതികൾ നേരിട്ട് സ്വീകരിക്കുകയും അടിയന്തിര പ്രധാന്യമനുസരിച്ചു പരിഹാരം കാണുകയും ചെയ്യുമെന്ന് ഖത്തർ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് രെജിസ്ട്രേഷൻ സമയം. 3 മണി മുതൽ 5 മണി വരെ വാക്ക് ഇൻ അനുവദിക്കും.
It appears there are multiple instances of meetings with ambassadors around April 24. Here are a few possibilities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."