HOME
DETAILS

'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍ 

  
Farzana
April 22 2025 | 04:04 AM

Israels War Goal Is Not Hostage Rescue Says Finance Minister Smotrich Gaza Strikes Continue

തെല്‍ അവീവ്: ഗസ്സയില്‍ ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല നെതന്യാഹു സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഇസ്‌റാഈല്‍ ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച്. ഗസ്സയില്‍ ഹമാസ് ഇനി ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തലാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നും  സ്‌മോട്രിച്ച്പറഞ്ഞു. 

റേഡിയോ ഗാലെ ഇസ്‌റാഈലിനോടാണ് മന്ത്രിയുടെ പ്രതികരണം. 'സത്യം പറയട്ടെ, ബന്ദികളെ തിരികെ കൊണ്ടുവരിക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല'

'തീര്‍ച്ചയായും അത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്, പക്ഷേ മറ്റൊരു ഒക്ടോബര്‍ 7 ഉണ്ടാകാതിരിക്കാന്‍ ഹമാസിനെ നശിപ്പിക്കണമെങ്കില്‍, ഗാസയില്‍ ഹമാസ് തുടരുന്ന ഒരു സാഹചര്യം ഉണ്ടാകകരുതെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്,' സ്‌മോട്രിച്ച് പറഞ്ഞു. 


ഹമാസിന്റെ തടവില്‍ ഇപ്പോഴും 59 ബന്ദികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന നിലപാടിലാണ് ഹമാസ്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്‌റാഈല്‍ ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബന്ദികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. ധനമന്ത്രിയുടെ പ്രസ്താവനയെ നാണക്കേട് എന്നതിനപ്പുറം മറ്റൊരു വിശേഷണവും നല്‍കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ ബന്ദികളെ ഉപേക്ഷിക്കാന്‍ മനഃപൂര്‍വ്വം തീരുമാനിച്ചിരിക്കുന്നു എന്ന കയ്‌പേറിയ സത്യമെങ്കിലും മന്ത്രി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയാണെന്ന് ബന്ദിക്കളുടെ ബന്ധുക്കളുടെ ഫോറം പ്രസ്താവനയില്‍ പറഞ്ഞു. 

എന്നാല്‍ ധനമന്ത്രിയുടെ പ്രസ്താവനയോട് നെതന്യാഹുവിന്റെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുകയാണ്. 24 മണിക്കൂറിനിടെ 39 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 62 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  4 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  5 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  5 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  5 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  5 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  5 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  5 days ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  5 days ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  5 days ago