HOME
DETAILS

ഇതുകൊണ്ട് ഒക്കെയാണ് കഷണ്ടി വരുന്നത്... ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തരുത്

  
Laila
April 22 2025 | 09:04 AM

This is what causes baldness Dont make mistakes like this

മുടികൊഴിച്ചില്‍  ഉണ്ടാവുന്നത് ഒരു പരിധിവരെ നമ്മള്‍ ചെയ്യുന്ന തെറ്റുകളാണ്. മുടി കൊഴിയുക, മുടിയുടെ അറ്റം പിളരുക, കഷണ്ടിയുണ്ടാവുക ഇവയെല്ലാം ഇന്നത്തെ തലമുറ നരിടുന്ന പ്രശ്‌നങ്ങളാണ്. പക്ഷേ ഈ ദൈനംദിന ശീലങ്ങള്‍ ഈ പ്രശ്‌നത്തിനു കാരണമാകുന്നുണ്ടെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്.

ജനിതക പ്രശ്‌നങ്ങളും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമൊക്കെ മുടികൊഴിച്ചിലിനു കാരണമാവുന്നുണ്ടെങ്കിലും ഈ തെറ്റുകള്‍ കൂടെ നിങ്ങള്‍ ഒഴിവാക്കിയാല്‍ സ്വന്തം തലമുടിയുടെ ആരോഗ്യം നന്നാക്കാവുന്നതാണ്. കൃത്യമായ പരിചരണമില്ലായ്മയും കഠിനമായ സ്റ്റൈലിങ് രീതികളുമെല്ലാം മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ കാരണമാവുന്നു. 

ഒന്നമായി കൂടുതല്‍ തവണ മുടി കഴുകരുത്. ഇടയ്ക്കിടെ മുടി കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും തലയോട്ടിയും മുടിയിഴകളും വരണ്ടതാവാനും പൊട്ടിപ്പോവാനും കാരണമാവുകയും ചെയ്യുന്നു. ക്രമേണ ഇത് രോമകൂപങ്ങള്‍ കേടുവരാനും കാരണമാവുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി കഴുകിയാല്‍ മതിയാവും. 

ഇറുകിയ ഹെയര്‍ സ്‌റ്റൈല്‍ മുടിയെ ഇറുക്കി വലിക്കുന്ന പോണിടെയിലുകള്‍ ബണ്‍സ് ബ്രെയ്ഡുകള്‍ എന്നിവ യോജിച്ചതായി തോന്നാമെങ്കിലും അവ മുടി കൊഴിച്ചിലിനു കാരണമാവും. നിരന്തരമായി മുടി ഇങ്ങനെ മുറുകിക്കിടക്കുമ്പോള്‍ ദുര്‍ബലപ്പെടുകയും കേടുവരുകയും ചെയ്യുന്നതാണ്.

ഉയര്‍ന്ന താപനിലയില്‍ സ്‌ട്രൈറ്റനറുകള്‍, കേളിങ് അയണുകള്‍, ബ്ലോ ഡ്രയറുകള്‍ എന്നിവ ഉപയോഗിക്കുന്നത് മുടിയുടെ വേരുകള്‍ ദുര്‍ബലമാവാനും മുടി പെട്ടെന്നു പൊട്ടിപ്പോവാനും കാരണമാവും. തെര്‍മല്‍ പ്രൊട്ടക്ടറില്ലാതെ നിങ്ങള്‍ ദിവസവും ചൂട് മുടിക്ക് നല്‍കുന്നുണ്ടെങ്കില്‍ മുടിയുടെ ഉള്ള് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. 

തലയോട്ടിയുടെ സംരക്ഷണം

അതുപോലെ തലയോട്ടിയെ ആരും സംരക്ഷിക്കില്ല. മുടിക്ക് മാത്രമാണ് സംരക്ഷണം നല്‍കുക. ആരോഗ്യകരമായ മുടി വളരണമെങ്കില്‍ ആരോഗ്യകരമായ തലയോട്ടിയാണ് പ്രധാനം. കെമിക്കലുകളുടെയും പൊടിപടലങ്ങളുടെയും അടിഞ്ഞുകൂടല്‍ വരണ്ടതോ രക്തചംക്രമണമില്ലാത്തതും മുടിയിലേക്കുള്ള പോഷകങ്ങളുടെ വിതരണം ഇല്ലാതാക്കും. ഇത് മുടി കൊഴിയാനും മങ്ങലേല്‍ക്കാനും കാരണമാവുന്നു. 

നനഞ്ഞമുടി ചീകല്‍

നനഞ്ഞ മുടി എപ്പോഴും ദുര്‍ബലമായിരിക്കും. കാരണം ഇതിന്റെ ഇലാസ്തികത വര്‍ധിക്കുകയും പൊട്ടിപ്പോവാനുള്ള സാധ്യതയും കൂടുതലാണ്. നനഞ്ഞിരിക്കുമ്പോള്‍ മുടി ചീകുകയോ കെട്ടുകള്‍ വലിച്ചു പൊട്ടിക്കുകയോ ചെയ്യരുത്. ഇത് പിന്നീട് കഷണ്ടിയാവാനും ഉള്ള് കുറയാനും കാരണമാവും.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  16 minutes ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  24 minutes ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  29 minutes ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  37 minutes ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  38 minutes ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  an hour ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  an hour ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  an hour ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 hours ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  2 hours ago

No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  3 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  3 hours ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  10 hours ago