HOME
DETAILS

സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case 

  
Muqthar
April 23 2025 | 01:04 AM

NIA seek death penalty for accused including sadhvi pragya Singh in Malegaon blast case

മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കള്‍ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആവശ്യപ്പെട്ടു. യു.എ.പി.എയിലെ 16 ാം വകുപ്പ് ഉദ്ധരിച്ചാണ് പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന ശക്തമായ നിലപാട് എന്‍.ഐ.എ സ്വീകരിച്ചത്. സാക്ഷികളുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിടരുതെന്നും മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി മുമ്പാതെ ഏജന്‍സി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാ സിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.

യു.എ.പി.എയുടെ സെക്ഷന്‍ 16 ഉദ്ധരിച്ച് പ്രതികള്‍ക്ക് ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഭീകരപ്രവര്‍ത്തനംമൂലം മരണം സംഭവിച്ചാല്‍ കുറ്റവാളിക്ക് വധശിക്ഷ ലഭിക്കണമെന്നാണ് യു.എ.പി.എയുടെ ഈ വകുപ്പ് പറയുന്നതെന്ന് ഇരകള്‍ക്കുവേണ്ടി വാദിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മഹാരാഷ്ട്ര ലീഗല്‍ സെല്‍ അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു. കേസിലെ പ്രധാനപ്രതിയായ പ്രഗ്യാ സിങ്ങിനെതിരേയുള്ള തെളിവുകളുടെ സ്വഭാവം ഗൗരവമുള്ളതാണെന്ന് ജംഇയ്യത്തിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഷരീഫ് ഷെയ്ഖും പറഞ്ഞു. അവര്‍ ഗൂഢാലോചന യോഗങ്ങളില്‍ പങ്കെടുത്തതായി ബോധ്യമായിട്ടുണ്ട്. മലേഗാവില്‍ ബോംബ് സ്ഥാപിക്കാന്‍ അവരുടെ മോട്ടോര്‍ ബൈക്കായ എല്‍.എം.എല്‍ ഫ്രീഡം ആണ് ഉപയോഗിച്ചത്. ഇത് ഭീകരപ്രവര്‍ത്തനത്തില്‍ അവരുടെ വ്യക്തമായ പങ്കാളിത്തം കാണിക്കുന്നു- അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് ഏജന്‍സിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് അന്തിമഘട്ടങ്ങളിലേക്ക് നീങ്ങിയതോടെ പ്രതികള്‍ക്കെതിരായ നിലപാടാണ് ഏജന്‍സി സ്വീകരിച്ചുവരുന്നത്. മലേഗാവ് കേസില്‍ പ്രതികള്‍ക്കനുകൂലമായി എന്‍.ഐ.എ ഇടപെടുകയാണെന്നും മനപ്പൂര്‍വം കേസ് വൈകിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മുന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ രാജിവച്ചത് വലിയ വിവാദമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതികളോട് മൃദുവായി പെരുമാറാന്‍ ആവശ്യപ്പെട്ടെന്നുള്‍പ്പെടെയുള്ള ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. 

ഏകദേശം 1500 പേജുകളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. എല്ലാ സാക്ഷികളെയും തെളിവുകളെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയായതിനാല്‍ മെയ് എട്ടിന് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. 323 സാക്ഷികളെയാണ് വിസ്തരിച്ചത്. അതില്‍ 34 പേരാണ് കൂറുമാറിയത്. പ്രഗ്യാസിങ്ങിനെ കൂടാതെ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, ബി.ജെ.പി നേതാവും ഭോപ്പാല്‍ മുന്‍ എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ഉദയ്ഭന്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് പ്രതികള്‍. എല്ലാവരും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. 

ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്‌ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയത്. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം ചെയ്യല്‍), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), ഐ.പി.സിയിലെ 120 ബി (ഗൂഢാലോചന), 302 കൊലപാതകം, 307 (കൊലപാതക ശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തല്‍) എന്നീ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

NIA seek death penalty for accused including sadhvi pragya Singh in Malegaon blast case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  4 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  4 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  4 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  4 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  4 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  4 days ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  4 days ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  4 days ago
No Image

600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം

oman
  •  4 days ago