കുത്തിയതോട് ടൗണിലെ ഹൈമാസ്റ്റ് വിളക്ക് നിലംപതിച്ചു
കുത്തിയതോട്: എം.എല്‍.എ ഫണ്ടുപയോഗിച്ചു സ്ഥാപിച്ച ഹൈമാസ് വിളക്ക് വാഹനമിടിച്ചു തകര്‍ത്തു. ദേശീയപാതാ മീഡിയനില്‍ കുത്തിയതോട് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വിളക്കാണ് തകര്‍ത്തത്. എ.എം.ആരിഫ് എം.എല്‍.എ.യുടെ ഫണ്ടില്‍നിന്ന് ആറുലക്ഷത്തിലധികം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ് ഇവിടെ വിളക്ക് സ്ഥാപിച്ചത്. വിളക്കില്ലാതായതോടെ ദേശീയപാതയില്‍ ഈ ഭാഗം ഇരുട്ടിലായി. ഏറെ നാളത്തെ നിരന്തരമായ ആവശ്യത്തിനൊടുവിലാണിവിടെ വിളക്ക് സ്ഥാപിച്ചത്.
അപകടകാരണമായ വാഹനയുടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കിയെങ്കില്‍ മാത്രമേ വിളക്ക് പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ. അറിയിച്ചു.
റോഡിലേക്ക് മറിഞ്ഞ വിളക്ക് നാട്ടുകാര്‍ ഉയര്‍ത്തി മീഡിയനില്‍ വച്ചിട്ടുണ്ട്. ഇതിന്റെ പലഭാഗങ്ങളും റോഡിലേക്ക് തളളി നില്‍ക്കുന്ന നിലയിലാണ്. കുത്തിയതോട് ടൗണില്‍ ഹൈമാസ് ലൈറ്റുണ്ടായിരുന്നപ്പോള്‍ രാവും പകലും ഒരുപോലെ പുറംനാട്ടിലെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു. അടിയന്തിരമായി വിളക്ക് സ്ഥാപിക്കണമെന്ന് ടാക്‌സിഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."