HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

  
Web Desk
April 23, 2025 | 4:14 PM

India Takes Tough Stand After Pahalgam tourist Attack Diplomatic Ties with Pakistan Curbed Borders Sealed

 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വാഗ്-അട്ടാരി അതിർത്തി അടച്ചിടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) മണിക്കൂർ നീണ്ട യോഗത്തിന് ശേഷമായിരുന്നു നിർണായക നടപടികൾ. വിവിധ നയതന്ത്ര നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

* സിന്ധുനദീജലകാര്‍ റദ്ദാക്കി

* വിസ നിര്‍ത്തിവച്ചു; എല്ലാ പാക് പൗരന്‍മാരും ഇന്ത്യ വിടണം

* അതിര്‍ത്തി അടച്ചു

*  നയതന്ത്രഓഫിസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു

* ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി അടച്ചു

* നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.

* ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് സൈനിക ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിക്കും.

വിസാ നിയന്ത്രണങ്ങളും കടുത്ത നിയമങ്ങൾ

സാർക്ക് വിസ ഇളവ് പദ്ധതി റദ്ദാക്കി. നിലവിൽ ഇന്ത്യയിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം. എസ്‌വി‌ഇ‌എസ് വിസ ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ പൗരന്മാരുടെ വിസകൾ നിരസിച്ചു.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു, 1960-ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി വിക്രം മിശ്രി അറിയിച്ചു. പാകിസ്ഥാൻ ഭീകരരെയെ പിന്തുണയ്ക്കുന്നത് നിഷേധിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. കരാർ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മിശ്രി പറഞ്ഞു.

വാഗ്-അട്ടാരി അതിർത്തി അടച്ചു

ഇരു രാജ്യങ്ങൾക്കിടയിലെ ഏക റോഡ് കണക്ഷനായ വാഗ്-അട്ടാരി അതിർത്തി അടച്ചതായി അധികൃതർ അറിയിച്ചു. സംയോജിത ചെക്ക് പോസ്റ്റ് അടച്ചതിനാൽ യാത്രക്കാരുടെ കടന്നു പോക്ക് നിലവിൽ തടസപ്പെടും. നേരത്തെ കയറിയവർക്ക് 2025 മേയ് 1-നകം തിരികെ വരാം.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും, അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി സർക്കാർ. പരിക്കേറ്റവർക്ക് സൗഖ്യമായി പ്രതികാര നടപടികളോടൊപ്പം സർക്കാർ പ്രവർത്തിക്കുമെന്നും വിക്രം മിശ്രി പറഞ്ഞു. ഭീകരതയെ നേരിടാൻ കേന്ദ്രസർക്കാർ കര, വ്യോമസേന മേധാവികളുമായി ചേർന്ന് നിർണായക യോഗം ചേർത്തിട്ടുണ്ട്. എല്ലാ സംവിധാനങ്ങളെയും മുഴുവൻ മുന്നൊരുക്കത്തിലാക്കി പ്രവർത്തിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഭീകര വിരുദ്ധ നടപടി കൂടുതൽ ശക്തമാക്കും. ഇന്ത്യയുടെ ഈ നടപടികൾ, രാജ്യത്തിന്റെ ഭീകരതയ്‌ക്കെതിരായ നിലപാടിന്റെ ശക്തമായ പ്രതീകമായി വിലയിരുത്തപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  12 hours ago
No Image

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  12 hours ago
No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  12 hours ago
No Image

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

Kerala
  •  12 hours ago
No Image

പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; പിണറായി വിജയൻ

Kerala
  •  12 hours ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  13 hours ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  13 hours ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  13 hours ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  13 hours ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  13 hours ago