HOME
DETAILS

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ 

  
April 24, 2025 | 9:39 AM

Lamine Yamal Talks about Lionel Messi and Neymar

ഫുട്ബോളിൽ തനിക്ക് പ്രചോദനമായ താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ലയണൽ മെസി, നെയ്മർ എന്നീ താരങ്ങളാണ് തനിക്ക് പ്രചോദനമായതെന്നാണ് യമാൽ പറഞ്ഞത്. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്പാനിഷ് യുവതാരം. 

''ഞാൻ ചെറുപ്പമായിരുന്നപ്പോൾ നെയ്മറിന്റെയും മെസിയുടെയും ജേഴ്സികൾ ധരിച്ചിരുന്നു. ഇപ്പോൾ കുട്ടികൾ എന്റെ ജേഴ്സി ധരിക്കുന്നത് കാണുമ്പോൾ ഫുട്ബോളിൽ ഞാൻ അവരുടെ പ്രചോദനമാണെന്ന് എനിക്ക് തോന്നുന്നു. ഇത് ഇത്ര പെട്ടെന്ന് തന്നെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. 13 വയസുള്ള കുട്ടികൾ അവരെക്കാൾ നാല് വയസ് മാത്രം പ്രായമുള്ള ഒരു ആളുടെ ജേഴ്സി ധരിക്കുന്നത് അതിശയകരമാണ്'' ലാമിൻ യമാൽ പറഞ്ഞു. 

ബാഴ്സക്കായി ഇതിനോടകം തന്നെ മിന്നും ഫോമിലാണ് യമാൽ കളിച്ചുകൊണ്ടിരിക്കുന്നത്. 21 ഗോളുകളും 30 ആസിസ്റ്റുകളും ആണ് താരം നേടിയത്. ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്.

സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 43 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 21 അസിസ്റ്റുകളും ആണ് യമാൽ നേടിയിട്ടുള്ളത്.

ഈ സീസണിൽ സ്പാനിഷ് ലീഗിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 33 മത്സരങ്ങളിൽ നിന്നും 24 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 73 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്.  

Lamine Yamal Talks about Lionel Messi and Neymar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago