HOME
DETAILS

കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി

  
Sudev
April 25 2025 | 04:04 AM

Gunmen in front of eyes The shock of the Pahalgam terror attack still lingers Arati

കൊച്ചി: 'ഞങ്ങൾ വിനോദത്തിലേർപ്പെട്ടിരിക്കെയാണ് ഒരു ശബ്ദം കേൾക്കുന്നത്. എന്താണെന്ന് ആദ്യം മനസിലായില്ല. ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോഴാണ് ദുരെ നിന്ന് ഒരാൾ വെടിവയ്ക്കുന്നതു കണ്ടത്. ഭീകരാക്രമണമാണെന്ന് മനസിലാക്കിയതോടെ ഞാൻ എല്ലാവരോടും നിലത്തുകിടക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ തോക്കുമായി ഭീകരൻ ഞങ്ങളുടെ മുന്നിലേക്കു വന്നു'......തന്റെ പിതാവ് രാമചന്ദ്രൻ അടക്കം 26പേരെ വെടിവച്ചുകൊന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ആരതി പറഞ്ഞു തുടങ്ങിയപ്പോൾ മുഖത്ത് വിങ്ങലിനൊപ്പം നടുക്കവും.

കൺമുന്നിൽവച്ചാണ് അച്ഛനെ വെടിവച്ചുകൊന്നത്. ഭീകരൻ എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു. എന്തോ ചോദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ച് കിടക്കുന്നതിനാൽ ചോദിക്കുന്നത് എന്തെന്നു മനസിലായില്ല. മനസിലായില്ല എന്ന് അച്ഛൻ മറുപടി നൽകിയപ്പോഴേക്കും വെടിവച്ചു കഴിഞ്ഞിരുന്നു. തന്റെ തലയിലും തോക്കുകൊണ്ടു കുത്തി. മക്കൾ കരയുന്നതുകണ്ടായിരിക്കാം വെറുതെവിട്ടത്. അച്ഛൻ മരിച്ചു എന്നു മനസിലായി. കെട്ടി പിടിച്ച് കരയാൻ മാത്രമേ കഴിഞ്ഞൊള്ളു. എങ്ങനെയോ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞാണ് ഫോണിന് റേഞ്ച് കിട്ടിയത്. തുടർന്ന് സൈന്യവും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയെന്നും ആരതി പറഞ്ഞു.

ഹൃദ്രോഗിയായ അമ്മ ഷീലയെ ഹോട്ടൽ മുറിയിലിരുത്തിയശേഷമാണ് പുറത്തിറങ്ങിയത്. വെടിയേറ്റ് അച്ഛൻ മരിച്ചുവിണവിവരം അമ്മയെ അറിയിക്കാതെ ആരതി പിടിച്ചു നിൽ ക്കുകയായിരുന്നു. അച്ഛന്റെ മൃതദേഹം തിരിച്ചറിയാനും പോസ്റ്റ്മോർട്ടത്തിനും പിന്നീട് മരണസർട്ടിഫിക്കറ്റ് വാങ്ങാനുമൊക്കെ പോയതും ആരതി തന്നെയാണ്. പിതാവ് എൻ. രാമചന്ദ്രൻ, മാതാവ് ഷീല, എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ കേദാർ, ദ്രുപദ് എന്നിവർ ക്കൊപ്പമാണ് ആരതി കശ്മിരിലെത്തിയത്.

Gunmen in front of eyes The shock of the Pahalgam terror attack still lingers Arati



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  9 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  25 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago