HOME
DETAILS

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

  
Farzana
April 25 2025 | 06:04 AM

Lashkar Commander Altaf Lalli Killed in Bandipora Encounter in Jammu and Kashmir

ശ്രീനഗര്‍:  ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാര്‍ഡറെ സുരക്ഷാ സേന വധിച്ചു.  
കുല്‍നാര്‍ ബാസിപോര ഏരിയയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ ഭീകരവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയും ഏറ്റമുട്ടലിലേക്ക് കാര്യങ്ങള്‍ മാറുകയുമായിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലി ആണ് കൊല്ലപ്പെട്ടത്. 

വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ആര്‍മിയുടെ സ്പഷല്‍ ഫോഴ്‌സിലെ സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.  ഹവില്‍ദാര്‍ ജണ്ടു അലി ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും ഏറ്റമുട്ടല്‍ നടന്നത്. 26 പേരുടെ  ജീവനെടുത്ത ഏപ്രില്‍ 22ലെ പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പലയിടങ്ങളിലായി ഏറ്റമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീട് ബോംബ് വെച്ച് തകര്‍ത്തു. വീടിനുള്ളില്‍ സേഫോടക വസ്തുക്കള്‍ വെച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട് തകര്‍ത്തതിന് പിന്നില്‍ പ്രാദേശിക ഭരണകൂടമാണെന്നാണ് നിഗമനം. 

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പുല്‍വാമയിലെ ത്രാലിലുള്ള ആസിഫ് ശൈഖ് അനന്ത്‌നാഗിലെ ബിജ് ബെഹാരയോലെ ആദില്‍  ഹുസൈന്‍ തോക്കര്‍ എന്നിവരുടെതാണ് തകര്‍ത്ത വീടുകള്‍. ഇതില്‍  തോക്കര്‍  ആക്രമണത്തിലനെ പ്രധാന പങ്കാളിയായി ആരോപിക്കപ്പെടുന്നയാണ്. ശൈഖിന് പങ്കുണ്ടെന്ന് സംശയിക്കുന്നുമുണ്ട്. 

അതിനിട,  രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ കൂടി അന്വേഷണസംഘം പുറത്തുവിട്ടു . ഇതോടെ അഞ്ചു ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാസേന പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ പാകിസ്താനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ചിത്രങ്ങലാണ് പുറത്ത് വിട്ടിരുന്നത്.ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ പുറത്തുവിട്ടത്. ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്നും സുരക്ഷാ സേന അറിയിക്കുന്നു. 

അതിനിടെ പാക് പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലേക്ക് വെടിവെപ്പ് ഉണ്ടായി. പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത് . ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ സേന അംഗങ്ങള്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആയിരുന്നു സുരക്ഷ തിരച്ചില്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  2 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  2 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  2 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  2 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  2 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  2 days ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  2 days ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  2 days ago
No Image

600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം

oman
  •  2 days ago