HOME
DETAILS

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

  
April 26, 2025 | 3:59 PM

Andre Russel Create a Great Record in IPL

കൊൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റൺസ് വിജയലക്ഷ്യം. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് ആണ് കൊൽക്കത്ത താരം ആന്ദ്ര റസൽ സ്വന്തമാക്കിയത്. മത്സരത്തിൽ മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറിൽ തന്നെ റസൽ വിക്കറ്റ് നേടി തിളങ്ങുകയായിരുന്നു. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യ ഓവറിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റസലിന് സാധിച്ചു.

ഐപിഎല്ലിൽ 46 വിക്കറ്റുകളാണ് താരം ആദ്യ ഓവറുകളിൽ നേടിയിട്ടുള്ളത്. 45 വിക്കറ്റുകൾ നേടിയ ചെന്നൈ സൂപ്പർ കിങ്സ് താരം ആർ അശ്വിനെ മറികടന്നുകൊണ്ടാണ് കൊൽക്കത്ത താരം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 48 വിക്കറ്റുകൾ നേടിയ പിയൂഷ്‌ ചൗളയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മത്സരത്തിൽ റസലിന് പുറമേ വൈഭവ് അരോര രണ്ട് വിക്കറ്റുകളും വരുൺ ചക്രവർത്തി ഒരു വിക്കറ്റും കൊൽക്കത്തക്കായി നേടി.

 പഞ്ചാബിനായി ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 49 പന്തിൽ ആറു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 83 റൺസ് ആണ് പ്രഭ്സിമ്രാൻ അടിച്ചെടുത്തത്. മറുഭാഗത്ത് 35 പന്തിൽ 69 റൺസ് ആണ് പ്രിയാൻഷ് സ്വന്തമാക്കിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് താരം നേടിയത്. 

 

Andre Russel Create a Great Record in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago