
ഇറാന് തുറമുഖത്തെ സ്ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

ടെഹ്റാന്: ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 750ലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
തീ അണയ്ക്കുന്നതിനായി തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
'ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥന് സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
സ്ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്ഫോടനത്തിന് ശേഷം ഒരു കൂണ് മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.
ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്.
2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്റാഈലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്.
ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം.
An explosion at Shahid Rajaee Port in Bandar Abbas, Iran, has resulted in 18 deaths and injuries to more than 750 people, according to reports. The incident occurred during the third round of nuclear negotiations between Iran and the United States in Oman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒന്നരവയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 3 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 3 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 3 days ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• 3 days ago
ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്' നമ്പര്‍ നിര്‍ബന്ധം
oman
• 3 days ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ
Kerala
• 3 days ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 3 days ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 3 days ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 3 days ago
സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന് മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും
International
• 3 days ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 3 days ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 3 days ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 3 days ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 3 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 3 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 3 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 3 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 3 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 3 days ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 3 days ago
ദുബൈയിലെ എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 3 days ago