HOME
DETAILS

അമിതമായി വൈദ്യുതി  ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത്

  
Shaheer
April 28 2025 | 05:04 AM

Kuwait to Take Legal Action Against Excessive Electricity Users Amid Power Shortages

കുവൈത്ത് സിറ്റി: സാധാരണയായി ഊര്‍ജ ഉപയോഗം വര്‍ധിക്കുന്ന വേനല്‍ക്കാലത്തെ നേരിടാന്‍ രാജ്യം ഒരുങ്ങുമ്പോള്‍, അമിത വൈദ്യുതി ഉപഭോഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കര്‍ശന മുന്നറിയിപ്പുമായി കുവൈത്ത്.

വൈദ്യുതി മന്ത്രാലയം അടുത്തിടെ പല മേഖലകളിലും വൈദ്യുതി ഉപയോഗത്തില്‍ അസാധാരണമായ വര്‍ധനവ് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ടെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയായ ഫാത്തിമ ഹയാത്ത് പറഞ്ഞു.

'രാജ്യത്തിന്റെ വൈദ്യുതി സംവിധാനത്തിന്റെ സ്ഥിരതയെ ബാധിക്കുന്ന ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ അമിത വൈദ്യുതി ഉപഭോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെടുന്ന സ്ഥാപനത്തിനും വ്യക്തികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രാലയം മടിക്കില്ല,' ഫാത്തിമ മാധ്യമ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ അഹ്മദി ഗവര്‍ണറേറ്റിന്റെ ഭാഗമായ അല്‍ വഫ്ര റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അധികൃതര്‍ വലിയ തോതിലുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ 100ഓളം വീടുകളില്‍ സാധാരണ റെസിഡന്‍ഷ്യല്‍ ഉപഭോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വൈദ്യുതി ഉപഭോഗ നിരക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രിപ്‌റ്റോക്രസി മൈനിങ്ങ് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിച്ചിരിക്കാമെന്നതിന്റെ സൂചനയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീടുകളിലെ ഉപഭോഗ രീതിയില്‍ പകലും രാത്രിയും തമ്മിലും സീസണുകള്‍ തമ്മിലുമുള്ള സാധാരണ വ്യത്യാസമില്ലെന്ന് അവര്‍ വിശദീകരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദിവസം മുഴുവന്‍ നിരന്തരം ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നു. ഇത് ഇലക്ട്രിക് ഉപകരണങ്ങളുടെ തീവ്രവും നിര്‍ത്താതെയുള്ളതുമായ പ്രവര്‍ത്തനത്തിന്റെ സൂചനയാണ്.

അല്‍ വഫ്രയിലെ ചില വീടുകളില്‍ 100,000 കിലോവാട്ട് കവിഞ്ഞ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അയല്‍ വീടുകളിലെ സാധാരണ നിരക്കിന്റെ 20 ഇരട്ടിക്ക് തുല്യമാണ്.

സര്‍ക്കാര്‍ സബ്‌സിഡിയുള്ള സ്വകാര്യ ഭവനങ്ങളിലെ വ്യക്തികളാണ് ഇത്തരം അധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇവര്‍ക്ക് ഒരു കിലോവാട്ടിന് 2 ഫില്‍സ് മാത്രമേ ഇപ്പോള്‍ ഈടാക്കുന്നുള്ളൂവെന്നും അധഇകൃതര്‍ ചൂണ്ടിക്കാട്ടി.

'ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ വാണിജ്യപരമായി തരം തിരിക്കണം, കിലോവാട്ടിന് 5 ഫില്‍സ് എന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യണം,' നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കര്‍ ഖജനാവ് കാലിയാക്കാനുള്ള ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Kuwait's Ministry of Electricity announces plans to implement legal measures against individuals and businesses consuming excessive electricity during peak hours. This decision aims to address power shortages exacerbated by soaring temperatures and rising demand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago