HOME
DETAILS

പ്രതീക്ഷയുണരുന്നു, സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; വിലക്കുറവ് തുടരുമോ?

  
Farzana
April 28 2025 | 05:04 AM

Gold Prices Drop After Sharp Surge Kerala Sees 22K Gold Below 72000

കൊച്ചി: ഇന്നോളം കാണാത്ത കുതിപ്പ് തുടര്‍ന്ന ഒരാഴ്ചക്ക് ശേഷം നാല് ദിവസം നിശബ്ദമായ സ്വര്‍ണവിപണിയില്‍ ഇന്ന് നേരിയ ചലനം. ഇന്ന് നേരയ വിലക്കുറവാണ് സ്വര്‍ണം കാണിക്കുന്നത്. 74,000ത്തിന് മുകളില്‍ വരെ എത്തിയിടത്തു നിന്ന് വീണ്ടും 72,000ത്തേക്കാള്‍ കുറഞ്ഞിരിക്കുകയാണ് പവന് ഇന്ന്. വിലക്കയറ്റത്തെ തുടര്‍ന്ന് സ്വര്‍ണം വാങ്ങാതിരുന്നവര്‍ക്ക് ഇന്ന് ഒരു അവസരമാണ്. 

സ്വര്‍ണവില കുറയുന്നത് വ്യാപാരികള്‍ക്കും അനുകൂല ഘടകമാണ്. വിലകയറ്റം ഉപഭോക്താക്കളെ പോലെ ജ്വല്ലറി വ്യാപാരികള്‍ക്കും ആശങ്ക സൃഷ്ടിരുന്നു. വിലക്കയറ്റത്താല്‍ വില്‍പനയില്‍ കാര്യമായ ഇടിവ് നേരിട്ടത് തന്നെയായിരുന്നു കാരണം.ഈ ആശങ്കകള്‍ക്കെല്ലാം താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ് ഇന്നത്തെ പവന്‍ വില. 

അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക ഉയരുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം മെച്ചപ്പെടുന്നതായാണ് സൂചന. 

കേരളത്തില്‍ ഇന്ന് 22 ഗ്രാമില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 71,520 രൂപയാണ് വില. 496 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 62 രൂപ കുറഞ്ഞ് 8,940 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3340 വരെ ഉയര്‍ന്ന ശേഷം ഇടിഞ്ഞിരിക്കുകയാണ്. 3290 രൂപ എന്ന നിരക്കിലാണ് ഏറ്റവും ഒടുവില്‍ വ്യാപാരം. കച്ചവടം പുരോഗമിക്കുന്നതിനാല്‍ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കാം. ഇനിയും സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ കേരളത്തില്‍ ജ്വല്ലറി രംഗം സജീവമാകൂ. അല്ലെങ്കില്‍ കച്ചവടം കുറയും എന്ന ആശങ്കയില്‍ തന്നെയാണ് ഇപ്പോഴും വ്യാപാരികള്‍.

വില കുത്തനെ വര്‍ധിച്ചതിന് പിന്നാലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇതുവരെ തൊടാത്ത റെക്കോര്‍ഡില്‍ സ്വര്‍ണ വില എത്തി എന്ന നിലക്കാണ് വിപണിയില്‍ വിറ്റഴിക്കല്‍ പൊടിപൊടിച്ചത്. ഇതോടെ വിപണിയില്‍ കൂടുതല്‍ സ്വര്‍ണമെത്തി. അതേസമയം, വവിലക്കയറ്റത്തില്‍ വാങ്ങല്‍ കുറയുകയും ചെയ്തു. ഇതാണ് വില  കുത്തനെ താഴാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നും നിരീകഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ട്രംപിന്റെ താരിഫ് യുദ്ധവും ഒന്നയഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കെതിരായ ചുങ്കം മയപ്പെടുത്തുമെന്നാണ് സൂചന. പല രാജ്യങ്ങളും യു.എസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. ഇതും സ്വര്‍ണവില കുറഞ്ഞതിന് ഒരുകാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 275 രൂപ, ഗ്രാം വില 9,015

പവന്‍ കുറഞ്ഞത് 2200 രൂപ, പവന്‍ വില 72,120

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 300രൂപ, ഗ്രാം വില 9,835
പവന്‍ കുറഞ്ഞത് 2400 രൂപ, പവന്‍ വില 78,680

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 225 രൂപ, ഗ്രാം വില 7,376
പവന്‍ വര്‍ധന 1800 രൂപ, പവന്‍ വില 59,008

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയും കൂടിയ നിരക്ക് 74320 രൂപയുമാണ്. 9000 രൂപയോളം ഈ മാസം  ഒരു പവന് വര്‍ധിച്ചു. ഒരു മാസത്തിനിടെ മാത്രം ഇത്രയും രൂപ വര്‍ധിക്കുന്നത് ആദ്യമാണ്. അതിനിടെ, കേന്ദ്ര ബാങ്കുകളും വിവിധ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതിനാല്‍ ഇനിയും സ്വര്‍ണവില കൂടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സ്വര്‍ണവില കുറയുമോ
സ്വര്‍ണവില ഇനിയും താഴുമെന്ന് ചില വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. വിറ്റഴിക്കലിന് ശേഷം സ്ഥിരത കൈവരിക്കാന്‍ സ്വര്‍ണവില ഇനിയും താഴുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വില കുറയുമെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മറ്റൊരു വിഭാഗം വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

അതിനാല്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ജ്വല്ലറികള്‍ പ്രത്യേക ഓഫറുകളും ഇതിന്  പ്രഖ്യാപിച്ചിട്ടുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  2 days ago