
സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി എക്‌സൈസ്; സമീര്‍ താഹിറിന് ഇന്ന് നോട്ടിസ് അയച്ചേക്കും

കൊച്ചി: കൊച്ചിയില്‍ പിടിയിലായ പ്രമുഖ സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി എക്‌സൈസ്. ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയ കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫ്‌ളാറ്റ് ഉടമയായ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രഹകനുമായ സമീര്‍ താഹിറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടിസ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് എന്നിവര്‍ മറൈന്‍ ഡ്രൈവിന് സമീപം ഗോശ്രീ പാലത്തിന് അടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ നടത്തിയ തെരച്ചിലില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.
ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ് റഹ്‌മാന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. നേരത്തെയും എക്സൈസ് സംഘം ഈ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഓസ്ട്രേലിയന്‍ പ്രവാസിയായ ഒരാള്‍ ലഹരി എത്തിക്കുന്നുവെന്ന വിവരമാണ് എക്സൈസിന് ലഭിച്ചത്. സംവിധായകര്‍ക്കൊപ്പം അറസ്റ്റിലായ ഷാലിഫ് മുഹമ്മദിനെ തേടിയാണ് എക്സൈസ് സംഘം എത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദ് പറഞ്ഞു. സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 20 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 20 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 21 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 21 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 21 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 21 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• a day ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• a day ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• a day ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• a day ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• a day ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• a day ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• a day ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• a day ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• a day ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• a day ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• a day ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• a day ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• a day ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• a day ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• a day ago