HOME
DETAILS

റാപ്പർ വേടൻ കഞ്ചാവ് ഉപയോ​ഗിച്ചിരുന്നതായി സമ്മതിച്ചു; സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി

  
Sabiksabil
April 28 2025 | 10:04 AM

Rapper Vedan Admits to Cannabis Use Dropped from Governments Fourth Anniversary Event

 

കൊച്ചി: ലഹരിവിരുദ്ധ പ്രചാരണം നടത്തിയ റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ച കേസിൽ അറസ്റ്റിൽ. വൈറ്റില കണിയാമ്പുഴയിലെ ഫ്ലാറ്റിൽ സംഗീത ട്രൂപ്പിലെ എട്ട് അംഗങ്ങൾക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായി പൊലീസ്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വേടനെ കൂടാതെ മറ്റ് ട്രൂപ്പ് അംഗങ്ങളെയും അറസ്റ്റ് രേഖപ്പെടുത്തി .

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 1.20-നാണ് കൊച്ചി, തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസിനായി ഒത്തുകൂടിയതാണെന്ന് വേടൻ പറഞ്ഞു. കഞ്ചാവ് എവിടെനിന്ന് ലഭിച്ചെന്ന് വേടൻ വെളിപ്പെടുത്തിയെങ്കിലും, അന്വേഷണം തുടരുന്നതിനാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോണുകൾ, 9.5 ലക്ഷം രൂപ, കഞ്ചാവ് വലിക്കാനുള്ള പേപ്പർ എന്നിവ പിടിച്ചെടുത്തു. പണം പ്രോഗ്രാമുകളിൽ നിന്നുള്ള വരുമാനമാണെന്ന് വേടനും സംഘവും അവകാശപ്പെട്ടു. ഇത് പരിശോധനയ്ക്ക് വിധേയമാക്കും.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹിൽപാലസ് സിഐ അറിയിച്ചു. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് ദുരൂഹതയ്ക്ക് ഇടയാക്കി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കേണ്ട വേടന്റെ റാപ്പ് ഷോ റദ്ദാക്കി.

യുവതലമുറയിൽ ലഹരിവിരുദ്ധ സന്ദേശവുമായി ശ്രദ്ധേയനായ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി, കഞ്ചാവ് കേസിൽ പിടിയിലായത് ഞെട്ടലുണ്ടാക്കി. സിനിമ-സംഗീത മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. വേടനെ കുറച്ചുകാലമായി നിരീക്ഷിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago