'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്‍': കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം
കുവൈത്ത് സിറ്റി: രക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയായ യുവതി കുടുംബത്തിന് വിഡിയോ സന്ദേശം അയച്ചു. വീട്ടുതടങ്കലില്‍ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ആണ് ഭര്‍ത്താവിന് വിഡിയോ സന്ദേശം അയച്ചത്. ജോലിയും വേതനവും നല്‍കാതെ കുവൈത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഒരുപക്ഷേ ഇതെന്റെ അവസാന സന്ദേശമായിരിക്കുമെന്നും, കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിന് അയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നു.
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസര്‍കോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിന്‍സി എന്നിവര്‍ ജോലി വാഗ്ദാനംചെയ്ത് ഫസീലയെ കുവൈത്തില്‍ എത്തിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. പട്ടാമ്പിയില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജിജിയെ ഫസീല പരിചയപ്പെട്ടത്. കുവൈത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം വിസയുടെയും മറ്റും പേരില്‍ ഇവര്‍ പണം സ്വന്തമാക്കി. വൈകാതെ തന്നെ കുവൈത്തില്‍ എത്തിച്ചു. എന്നാല്‍ കുവൈത്തില്‍ എത്തിയതോടെ അവര്‍ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ഖാലിദിന്റെ വീട്ടിലാണ് ആദ്യ ജോലി. അത് വീട്ടുജോലിയായിരുന്നു. പിന്നീട് ചില കുവൈത്തി പൗരന്‍മാരുടെ വീടുകളിലേക്കും ഫസീലയെ മാറ്റി. ഭക്ഷണവും വിശ്രമവുമില്ലാതെ വീട്ടുജോലിയെടുപ്പിച്ചു. ഇതിനിടെ രോഗിയായപ്പോള്‍ ചികിത്സ ലഭ്യമാക്കിയില്ലെന്ന് മത്രമല്ല വിശ്രമിക്കാനും അുവദിച്ചില്ല. പ്രതിഷേധിച്ചതോടെ ദിവസങ്ങളായി വീട്ടുതടങ്കലിലാക്കി.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ കുവൈത്തിലെ നിയമമനുസരിച്ച് എംബസിയിലെത്തിയാല്‍ മാത്രമെ രക്ഷിക്കാന്‍ കഴിയൂവെന്നും വീട്ടിലെത്തി ഇടപെടുന്നതിന് ബുദ്ധിമുട്ടാണെന്നും അറിയിച്ചു. രക്ഷപ്പെടാനുള്ള ശ്രമം ഫസീല നടത്തുന്നതായി അറിഞ്ഞതോടെ ഏതു നിമിഷവും മരണത്തെ മുന്നില്‍ക്കണ്ടാണ് കഴിയുന്നത്. മരിച്ചാല്‍ അതിന്റെ ഉത്തരവാദികള്‍ ജിജിയും ഖാലിദും ബിന്‍സിയും ആയിരിക്കുമെന്നും ഫസീല വിഡിയോ സന്ദേശത്തില്‍ പറഞ്ഞതായി കുടുംബം അറിയിച്ചു.
കുവൈത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തു മനുഷ്യക്കടത്താണ് പ്രതികള്‍ ചെയ്യുന്നതെന്നും അവിടെയെത്തിച്ച് ലക്ഷങ്ങള്‍ വില പറഞ്ഞ് സ്വദേശികള്‍ക്കു വില്‍ക്കുകയാണെന്നുമാണ് ഫസീല അറിയിച്ചതെന്നും കുടുംബം പറഞ്ഞു.
കുടുംബത്തിന്റെ അഭ്യര്‍ഥനപ്രകാരം ഫസീലയെ രക്ഷിക്കാന്‍ നോര്‍ക്ക റൂട്‌സ് വഴി ശ്രമം തുടങ്ങിയിട്ടുണ്ട്. കുവൈത്തിലെ മലയാളി സംഘടനകളുടെയും സഹായം നോര്‍ക്ക തേടി.
A young woman from Palakkad, who was victim of job fraud in Kuwait, sends a video message to her family, pleading for help.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."