HOME
DETAILS

നാളികേരത്തിന്റെ നാട്ടുവിശേഷം

  
backup
September 04 2016 | 18:09 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5



തെങ്ങും മലയാളിയും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളിയെ മലയാളിയാക്കിയത് ഒരു പക്ഷെ നമ്മുടെ പ്രധാന വിളയായ തേങ്ങ ആണ്. ആദ്യ കാലത്ത് യാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ മാത്രം വഴിയരികില്‍ ധാരാളമായി തെങ്ങുകള്‍ നട്ടു പിടിപ്പിച്ചിരുന്നു. ഹോര്‍ത്തൂറിക്കസ് മലബാറിക്കസ് എന്ന വാന്‍ റീഡിന്റെ ഗ്രന്ഥത്തില്‍ ആദ്യമായി പ്രതിപാദിക്കുന്നത് തെങ്ങിനെക്കുറിച്ചാണ്. സെപ്തംബര്‍ 2 ആണ് ലോക നാളികേര ദിനം.

മനുഷ്യശിരസ്

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തില്‍ നാളികേരം എത്തിയതെന്നു വിശ്വസിക്കപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത നാളികേരത്തെ മനുഷ്യശിരസിനു സമാനമായാണ് ഉപമിച്ചിട്ടുള്ളത്. രണ്ടു കണ്ണുകള്‍, തലമുടി, തലച്ചോര്‍ തുടങ്ങിയവയെല്ലാം നാളികേരത്തിനും ഉണ്ടെന്ന് അദ്ദേഹം കുറിച്ചുവച്ചു.

കേരളം

കേരളമെന്ന പേരു വന്നതു കേരവൃക്ഷങ്ങള്‍ ധാരാളം ഉള്ളതിനാലാണത്രേ. കേരം തിങ്ങും കേരളനാട് എന്ന വരികള്‍ കേട്ടിട്ടില്ലെ. കേരളത്തിന്റെ പേരിനു കാരണക്കാരനായ നാളികേരംഅത്ര ചില്ലറക്കാരനൊന്നും അല്ല. ശരാശരി മലയാളിയുടെ നിത്യജീവിതവുമായി ഇതിന് അഭേദ്യ ബന്ധമുണ്ട്. എണ്ണ,പാല്‍,കറിക്കൂട്ട്,തേന്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങളില്‍ നാളികേരത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുന്നു.

പ്ലേഗിനെ
തോല്‍പ്പിച്ച വീരന്‍

ഒരു കാലത്ത് ഇന്ത്യയിലെ പല പ്രദേശത്തും പ്ലേഗ് രോഗം പടര്‍ന്നു പിടിക്കുകയുണ്ടായി. കൂട്ടത്തില്‍ 1993 ല്‍ ഗുജറാത്തിലും. എന്നാല്‍ പ്ലേഗ് ബാധിത പ്രദേശം സന്ദര്‍ശിച്ച ആരോഗ്യ വിദഗ്ധര്‍ക്ക് ഒരു കാര്യം ബോധ്യമായി. മലയാളികളെ പ്ലേഗ് കൂടുതലായി ബാധിച്ചിട്ടില്ല. ഇതിനു കാരണം വെളിച്ചെണ്ണയുടെ ഉപയോഗവും അതു തന്ന പ്രതിരോധവുമാണത്രേ.

ഇളനീര്‍

വേനലുകളില്‍ ദാഹമാകറ്റാന്‍ നാം ഉപയോഗിക്കുന്ന ഇളനീര്‍ പൊട്ടാസ്യം,സോഡിയം,മഗ്നീഷ്യം,കാല്‍സ്യം,ഫോസ്ഫറസ് തുടങ്ങി അനേകം പോഷകഘടകങ്ങളുടെ കലവറയാണ്. ദഹന, രോഗ പ്രതിരോധ ശേഷിവര്‍ധിപ്പിക്കാന്‍ ഉത്തമമാണ് ഇളനീര്‍. ഇളനീര്‍ ഉപയോഗിച്ചു തയാറാക്കുന്ന ഇളനീര്‍ കുഴമ്പ് കണ്ണിന്റെ ചികിത്സയ്ക്കും ആരോഗ്യത്തിനും ഉപയോഗിക്കുന്നു.

തെങ്ങില്‍ കയറാന്‍
ആളെ വേണോ?

ഈ പരസ്യം കേരളത്തില്‍ നിന്നല്ല തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. അഭ്യസ്തവിദ്യരായ ഈ തെങ്ങുകയറ്റക്കാര്‍ മനുഷ്യരല്ല.പരിശീലനം ലഭിച്ച കുരങ്ങന്മാരാണെന്നു മാത്രം. ഇവിടെ കുരങ്ങന്മാരെ തെങ്ങു കയറ്റവും പരിചരണവും പരിശീലിപ്പിക്കുന്ന ധാരാളം സ്ഥാപനങ്ങളും ഉണ്ട്. ദിനംപ്രതി അഞ്ഞൂറിലേറെ തെങ്ങുകളില്‍ കയറി തേങ്ങ പറിക്കാനും തേങ്ങ ലോറികളില്‍ കയറ്റാനും കുരങ്ങന്മാരെ പരിശീലിപ്പിച്ചു വരുന്നു.

കള്ള്

പതിമൂന്നാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മാര്‍ക്കോ പോളോ നമ്മുടെ നാട്ടില്‍ ആ കാലത്ത് തെങ്ങിന്‍ നിന്നും ഉല്‍പ്പാദിപ്പിച്ചിരുന്ന കള്ളിന്റെ മഹാത്മത്യക്കുറിച്ച് എഴുതിയിട്ടുണ്ട്.

കല്‍പവൃക്ഷം

തെങ്ങിന്റെ ഓരോ ഭാഗവും അനന്തമായ ഉപയോഗ സാധ്യതയുള്ളതാണ്. തെങ്ങോലയായിരുന്നു ഒരു കാലത്ത് കേരളത്തിലെ വീടുകളുടെ മേല്‍ക്കുര. ഇന്ന് ഓലയുപയോഗിച്ച് കളിപ്പാട്ടങ്ങള്‍,ചൂല്‍ എന്നിവ നിര്‍മിക്കുന്നു. തെങ്ങിന്റെ തടി നല്ലൊരു ഫര്‍ണിച്ചര്‍ ഘടകമാണ്. തേങ്ങയുടെ ചകിരി കയര്‍ വ്യവസായത്തിനും വളമായും കിടക്ക, ബ്രഷ് നിര്‍മാണത്തിനും ചിരട്ട കരകൗശല, ഇന്ധന ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നു. തെങ്ങിന്റെ പൂക്കുല വിവിധതരം ഔഷധ നിര്‍മാണത്തിനുപയോഗിക്കുന്നു. തേങ്ങാപ്പാലില്‍ പാല്‍,വെളിച്ചെണ്ണ,വിവിധ തരം മധുര പലഹാരങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കാം.

വിവാഹത്തില്‍
തേങ്ങക്കെന്താ കാര്യം

വിഭവസമൃദ്ധമായ സദ്യയ്ക്കു മാത്രമല്ല പല സംസ്ഥാനങ്ങളിലും തേങ്ങ, വിവാഹത്തിന്റെ സമ്മതമോ വിവാഹ ആചാരത്തിന്റെ ഭാഗമോ ആണ്. രാജസ്ഥാനില്‍ വിവാഹം ഉറച്ചതിന്റെ അടയാളമായി തേങ്ങ കൈമാറല്‍ ചടങ്ങ് ഉണ്ട്.പഞ്ചാബില്‍ ,വരന്റെ വീട്ടിലേക്ക് വധുവിന്റെ അച്ഛന്‍ കൊടുത്തയക്കുന്ന സമ്മത പത്രവും സന്തോഷ പ്രതീകവും കൂടിയാണ് തേങ്ങ.

തേങ്ങ
ഉടയ്ക്കല്‍

പല സംസ്ഥാനങ്ങളിലും തേങ്ങ ഉടക്കല്‍ ആചാരമായി കൊണ്ടുനടക്കുന്നു. പാഴ്‌സി കല്യാണത്തില്‍ വധൂ വരന്മാരുടെ തേങ്ങ കൊണ്ടു തല ഉഴിഞ്ഞ് എറിഞ്ഞുടയ്ക്കാറുണ്ട്. പല ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോഴും തേങ്ങ ഉടയ്ക്കുന്ന ചടങ്ങ് നമ്മുടെ നാട്ടിലുണ്ട്. ഗണപതിയുടെ ഏറ്റവും പ്രിയപ്പെട്ട നിവേദ്യമാണ് തേങ്ങ.ശുഭകാര്യങ്ങളുടെ ആരംഭത്തില്‍ തേങ്ങ എറിഞ്ഞുടക്കുന്നതിലൂടെ ദൈവാനുഗ്രഹം ലഭിക്കുമെന്നാണ് നമ്മുടെ നാട്ടിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം. വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടായിരം തേങ്ങ എറിഞ്ഞുടയ്ക്കുന്ന ഒരു ആചാരം തന്നെയുണ്ട്.

ഇന്ത്യയും
തേങ്ങയും

ലോകത്ത് ഏറ്റവും കൂടുതല്‍ തേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്തോനേഷ്യ ആണ്. ഇന്ത്യക്കു മൂന്നാം സ്ഥാനമാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ തമിഴ്‌നാടും കേരളവുമാണ്.

ടി ഇന്റു ഡി

തെങ്ങുകള്‍ക്കിടയിലെ നീളക്കാരേയും കുള്ളന്മാരേയും സങ്കരനം നടത്തിയാണ് ടി ഇന്റു ഡി തെങ്ങുകള്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. ഡോ ജെ.സ് പട്ടേല്‍ എന്ന ശാസ്ത്രകാരന്റെ പരിശ്രമത്താല്‍ കേരളത്തിലെ നീലേശ്വരത്താണ് ലോകത്തിലെ ആദ്യത്തെ ടി ഇന്റു ഡി തെങ്ങുകള്‍ വളര്‍ത്തിയെടുത്തത്.

തെങ്ങും
കീടങ്ങളും

തെങ്ങിനെ ബാധിക്കുന്ന നിരവധി കീടങ്ങളുണ്ട്. എരിഫോയിഡ് വിഭാഗത്തില്‍ പെടുന്ന മണ്ഡരി,ചെമ്പന്‍ ചെല്ലി,കൊമ്പന്‍ ചെല്ലി തുടങ്ങിയവരാണ് ഇതില്‍ പ്രധാനികള്‍. ഇവര്‍ ഒന്നോ രണ്ടോ മാസം പ്രായമുളള മച്ചിങ്ങയില്‍നിന്നു നീരൂറ്റി കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുക, ഓലയുടെ കൂമ്പ് വാട്ടുക, പൂങ്കുലയും കുരുത്തോലയും നശിപ്പിക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്.

വണ്ടി ഇനി
വെളിച്ചെണ്ണ

പെട്രോളിനേക്കാന്‍ മികവുറ്റ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കു കഴിയുമെന്നാണ് മലയാസര്‍വകലാശാലയിലെ ഗവേഷകരുടെ വാദം. വാഹനങ്ങള്‍ അമിത അളവില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രോ കാര്‍ബണുകളും വെളിച്ചെണ്ണ ഉപയോഗിച്ച് ഓടുന്ന വാഹനത്തില്‍ കുറവായിരിക്കുമത്രേ

തെങ്ങുകയറ്റ യന്ത്രം

തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്ന യന്ത്രം കണ്ടിട്ടില്ലേ? ഇതു കണ്ടെത്തിയത് ഒരു മലയാളിയാണ്.കണ്ണൂര്‍ സ്വദേശിയായ എം.ജെ.ജോസഫ് ആണ് ഇതിനു പിന്നില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  28 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago