HOME
DETAILS

സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി 

  
Web Desk
April 29, 2025 | 7:25 AM

Supreme Court Rejects Sanjiv Bhatts Plea to Suspend Life Sentence in 1990 Custodial Death Case

ന്യൂഡല്‍ഹി: 1990ലെ കസ്റ്റഡി മരണക്കേസില്‍ അനുഭവിക്കുന്ന ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന  ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി സുപ്രിം കോടതി. സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു.  

'ഹരജിക്കാരന് ജാമ്യം അനുവദിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിരീക്ഷണം ജാമ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. അപ്പീലില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിക്കുന്നു' കോടതി ചൂണ്ടിക്കാട്ടി. 

1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എ.എസ്.പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. കസ്റ്റഡിയിലിരിക്കെ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വൃക്ക രോഗത്തെ തുടര്‍ന്ന് പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലിസ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരായിരുന്നു കേസില്‍ പ്രതികളായത്. കേസ് ബി.ജെ.പിയുടെ പക പോക്കലെന്നാണ് അന്ന് സഞ്ജീവ് ഭട്ട് പ്രതികരിച്ചത്. അതിനിടെ, സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്.പി ആയിരിക്കുമ്പോഴുള്ള 1997ലെ കസ്റ്റഡി പീഡനക്കേസില്‍ ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്.

2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രിം കോടതിക്ക് മൊഴി നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ബി.ജെ.പിയുടെ കണ്ണിലെ കരടാവുന്നത്. കെട്ടിച്ചമച്ച കേസാണ് സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു.

മുംബൈ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് നേടിയ ഭട്ട് 1988ലാണ് ഐ.പി.എസ് നേടിയത്. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് സുരക്ഷ ചുമതലയും സഞ്ജീവ് ഭട്ട് വഹിച്ചിരുന്നു.

 

 

 

 

The Supreme Court has dismissed IPS officer Sanjiv Bhatt's plea to suspend his life sentence in the 1990 custodial death case, stating that bail cannot be granted at this stage. The court urged speedy hearing of his pending appeal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയെ സഹായിക്കാൻ പോയ 11,000 പേരിൽ പകുതിയും അപകടത്തിൽ; കുർസ്ക് യുദ്ധക്കളത്തിൽ ഉത്തരകൊറിയയ്ക്ക് കനത്ത ആൾനാശം

International
  •  9 days ago
No Image

പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്തയറിഞ്ഞ 84 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  9 days ago
No Image

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

National
  •  9 days ago
No Image

മുഖ്യമന്ത്രി സുവേന്ദു അധികാരി; ഒരു വനിത ഉള്‍പെടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബംഗാളില്‍ തര്‍ക്കത്തിന് തീര്‍പ്പായതായി സൂചന 

National
  •  9 days ago
No Image

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

Cricket
  •  9 days ago
No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  9 days ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  9 days ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  9 days ago
No Image

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

International
  •  9 days ago
No Image

'പരാജയം അപ്രതീക്ഷിതം, 102 പേരുണ്ടായിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല': ഇ.പി ജയരാജന്‍

Kerala
  •  9 days ago


No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  9 days ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  9 days ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  9 days ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  9 days ago