
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

തിരുവനന്തപുരം: 35 വര്‍ഷത്തെ സിവില്‍ സര്‍വിസ് ജീവിതത്തിന് വിരാമമിട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഇന്ന് പടിയിറങ്ങും. നിറത്തിന്റെ പേര്‍ ചൂണ്ടിക്കാട്ടി തന്നെ അധിക്ഷേപിച്ചത് ഒരു ഉന്നതനാണെന്ന് തുറന്നുപറഞ്ഞ ശാരദ, ആ മുറിവിന്റെ കനലുമായാണ് വിരമിക്കുന്നത്. എന്നാല്‍, ആ ഉന്നതന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. പിന്നീട് പലതവണ ഈ ഉദ്യോഗസ്ഥനുമായി ഇടപെടേണ്ടിവന്നെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹം ക്ഷമാപണം നടത്തിയില്ലെന്നും ശാരദ വ്യക്തമാക്കി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് തന്നെ അപമാനിച്ചതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
"കറുപ്പിനെ ഇത്ര മോശമായി കാണേണ്ട കാര്യമെന്താണ്? കറുപ്പ് മനോഹരമായ നിറമാണ്," ശാരദ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സസ്‌പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും അവര്‍ പറഞ്ഞു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ പ്രശാന്ത് നടത്തിയ അധിക്ഷേപം ചര്‍ച്ചയായിരുന്നു. താന്‍ ഇരയാണെന്ന ബോധ്യത്തിലാണ് പ്രശാന്തിന്റെ നടപടികളെന്നും ശാരദ വിലയിരുത്തി.
മാലിന്യമുക്ത കേരളം പോലുള്ള പദ്ധതികളില്‍ ഇനിയും ഏറെ ചെയ്യാനുണ്ടായിരുന്നുവെന്ന് ശാരദ പറഞ്ഞു. "സംസ്ഥാനത്ത് എനിക്ക് കംഫര്‍ട്ടബിള്‍ ആയ മുഖ്യമന്ത്രിമാരുണ്ടായിട്ടില്ല. മാലിന്യമുക്ത കേരളം ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരുന്നു. കുടുംബശ്രീയാകട്ടെ, എന്റെ ഏറ്റവും അഭിമാനകരമായ സംരംഭവും," അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് ഭര്‍ത്താവ് വി. വേണുവില്‍ നിന്നാണ് ശാരദ ചീഫ് സെക്രട്ടറി പദവി ഏറ്റെടുത്തത്. ഭര്‍ത്താവില്‍ നിന്ന് ഈ പദവി ഏറ്റെടുക്കുന്ന ആദ്യ ചീഫ് സെക്രട്ടറിയായി അവര്‍ ചരിത്രം രചിച്ചു. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ, സംസ്ഥാനത്തെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്നതിനിടെയാണ് അവര്‍ സിവില്‍ സര്‍വിസിലേക്ക് എത്തിയത്.
ചീഫ് സെക്രട്ടറിയാകും മുമ്പ് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ ശാരദ വഹിച്ചിട്ടുണ്ട്. ഇന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിരമിക്കല്‍ ദിനത്തില്‍ മന്ത്രിസഭാ യോഗം നടക്കുന്നത് അപൂര്‍വമാണ്. ശാരദയ്ക്ക് പകരം ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.
ഡി.ജി.പി പത്മകുമാറും ബിജു പ്രഭാകറും വിരമിക്കും
ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി കെ. പത്മകുമാറും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറും ഇന്ന് വിരമിക്കും. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പത്മകുമാര്‍, ഗതാഗത കമ്മിഷണര്‍ ഉള്‍പ്പെടെ വിവിധ തസ്തികകള്‍ വഹിച്ച ശേഷമാണ് വിരമിക്കുന്നത്. അതേസമയം, ബിജു പ്രഭാകര്‍ക്ക് കെ.എസ്.ഇ.ബിയില്‍ തന്നെ രണ്ട് വര്‍ഷത്തെ പുനര്‍നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന. ഇത് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി എം.ഡിയുമായിരുന്ന ബിജു, കഴിഞ്ഞ വര്‍ഷമാണ് കെ.എസ്.ഇ.ബിയില്‍ നിയമിതനായത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റായിയും മുഖ്യ വനം മേധാവി ഗംഗാ സിംഗും ഇന്ന് വിരമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്
uae
• 16 hours ago
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Kuwait
• 16 hours ago
മംഗളുരു ആള്‍ക്കൂട്ടക്കൊല; മൂന്നു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
latest
• 17 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി
National
• 17 hours ago
ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ്
Kerala
• 18 hours ago
ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ
International
• 18 hours ago
യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ
International
• 19 hours ago
പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
Kerala
• 19 hours ago
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും
Kerala
• 21 hours ago
ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു
Kerala
• a day ago
ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
Kerala
• a day ago
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്
National
• a day ago
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി
Kerala
• a day ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്
National
• a day ago
സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു
latest
• a day ago
പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago