HOME
DETAILS

കെ.പി.സി.സി അധ്യക്ഷ മാറ്റം: അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച

  
Web Desk
May 04 2025 | 03:05 AM

Congress Mulls KPCC Leadership Change Again Amidst Election Preparations

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച. രണ്ടു മാസം മുമ്പ് നിര്‍ത്തിവച്ച ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് പാര്‍ട്ടി വീണ്ടും നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടക്കുന്നത്. രണ്ടു മാസം മുമ്പ് തലപ്പത്തെ അഴിച്ചുപണിക്ക് നീക്കം തുടങ്ങിരുന്നു. എന്നാല്‍ പ്രസിഡന്റ് കെ. സുധാകരന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഈ ചര്‍ച്ചകളാണ് ഇപ്പോള്‍ കൃത്യമായ പേരും സമവാക്യങ്ങളുമടക്കം നിര്‍ണയിച്ച് പുനരാംരംഭിച്ചിരിക്കുന്നത്. 

സണ്ണി ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി എന്നീ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെന്നാണ് സൂചന. കെ. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ച ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക യു.ഡി.എഫ് യോഗം ചേരുന്നതിനിടെയാണ് സുധാകരന്‍ ഡല്‍ഹിയിലേക്ക് പോയത്.

അധ്യക്ഷ മാറ്റത്തിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തരോട് സുധാകരന്‍ പ്രതികരിച്ചത്. അതേസമയം, ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുക്കുന്നുമോ അത് ശിരസാ അംഗീകരിക്കുമെന്നും താനല്ല, അവരാണ് മാറ്റേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഹൈക്കമാന്‍ഡ് തീരുമാനം തന്റെ അന്തിമ തീരുമാനം കൂടിയായിരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. 

എന്നാല്‍ രണ്ടുമാസം മുമ്പ് നേതൃമാറ്റ ചര്‍ച്ചകളോട് വളരെ രൂക്ഷമായാണ് സുധാകരന്‍ പ്രതികരിച്ചിരുന്നു. അതില്‍ നിന്ന് വിഭിന്നമായി ഇപ്പോള്‍ അദ്ദേഹം നിലപാട് മയപ്പെടുത്തിയതും നേതൃമാറ്റ് സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഹൈക്കമാന്‍ഡ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. എ.ഐ.സി.സി നേതൃപദവിയിലേക്ക് കെ. സുധാകരനെ ഉയര്‍ത്തിയ ശേഷമാകും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള മാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കുമെന്നാണ് വിവരം. 

 

With Lok Sabha election preparations underway, the Congress party has reignited discussions on a possible KPCC leadership change. Reports suggest names like Sunny Joseph and Anto Antony are under consideration, while current president K. Sudhakaran may be elevated to a national role.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി മകനുമായി കിണറ്റിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരൻ മരിച്ചു, യുവതിക്കെതിരെ കേസ്

crime
  •  a day ago
No Image

തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

latest
  •  a day ago
No Image

ഇനിയും വേണം; കേരളത്തിലെ നിരത്തുകളിൽ 550 കാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്

Kerala
  •  a day ago
No Image

വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം മേധാവി

Kerala
  •  a day ago
No Image

ഇന്ന് നീറ്റ് യുജി പ്രവേശന പരീക്ഷ; 5453 പരീക്ഷാകേന്ദ്രങ്ങളിലായി 22.7 ലക്ഷം പേര്‍ പരീക്ഷ എഴുതും

Kerala
  •  a day ago
No Image

ഇന്ത്യക്ക് പാകിസ്ഥാന്റെ ഉത്പന്നങ്ങൾ വേണ്ട; ഇറക്കുമതിക്ക് നിരോധനം

International
  •  a day ago
No Image

Qatar Weather Updates: ഇന്ന് കടലാക്രമണ ഭീഷണി, മറ്റന്നാൾ മുതൽ ശക്തമായ കാറ്റ്, ജാഗ്രതാ നിർദേശം

latest
  •  a day ago
No Image

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി‌എസ്‌എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

latest
  •  a day ago
No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  2 days ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  2 days ago