HOME
DETAILS

ഈ ഭക്ഷണസാധനങ്ങള്‍ അടുക്കളയില്‍ തുറന്ന, വെളിച്ചമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കരുത് 

  
May 04 2025 | 06:05 AM

Food can spoil quickly if left in open areas

ഭക്ഷണ സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നത് നല്ലതൊക്കെയാണ്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ക്ക് വെളിച്ചവും ഈര്‍പ്പവും ഏല്‍ക്കുന്നത് അത്ര നല്ലതല്ല. അവ ഏതൊക്കെയാണെന്ന് അറിയാം.

ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കുഞ്ഞു അബദ്ദങ്ങള്‍ ഒഴിവാക്കിയാല്‍ ഭക്ഷ്യ വിഷബാധയേറ്റുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും സുരക്ഷിതരാവാം. 

ഡ്രൈഫ്രൂട്‌സ് 

തുറന്ന സ്ഥലങ്ങളില്‍ നട്‌സുകളും ഡ്രൈഫ്രൂട്ട്‌സുകളുമൊന്നും സൂക്ഷിക്കാതിരിക്കുക. കാരണം ഈര്‍പ്പവും വെളിച്ചവും തട്ടിയാല്‍ ഇതിലടങ്ങിയിരിക്കുന്ന ഗുണങ്ങളെല്ലാം നഷ്ടമായേക്കും.

 

oni.jpg


ഉപ്പിലിട്ടവ

ഉപ്പിലിട്ട സാധനങ്ങള്‍ വെളിച്ചത്തു വയ്ക്കുമ്പോള്‍ ഇവയിലെ പോഷകമൂല്യങ്ങള്‍ നശിപ്പിക്കും. 

ഉപ്പ്

ഉപ്പ് തുറന്നു വയ്ക്കുകയോ തുറസായ സ്ഥലത്തു വയ്ക്കുകയോ ചെയ്താല്‍ കട്ടയായി വരുന്നതാണ്.

 

pathi.jpg

തക്കാളി

തുറന്ന സ്ഥലത്ത് തക്കാളി വച്ചാല്‍ പെട്ടെന്ന് കേടായിപ്പോവാനും പഴുക്കാനും സധ്യതയുണ്ട്. അധികം വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാവുന്നതാണ്. 

മുട്ട

മുട്ടയും തുറന്ന സ്ഥലങ്ങളില്‍ വയ്ക്കാതിരിക്കുക. അടുക്കളയില്‍ പലതരത്തിലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയില്‍ ചൂട് ഉണ്ടാവുന്നതാണ്. ചൂട് കൂടുമ്പോള്‍ ബാക്ടീരിയകളും പെരുകുന്നു. ഇത് മുട്ട കേടുവരാന്‍ കാരണമാവുന്നു. 

 

2222.jpg

ബ്രഡ്

അടുക്കളയില്‍ എപ്പോഴും ഈര്‍പ്പമുണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ബ്രഡ് പോലുള്ള ഭക്ഷണസാധനങ്ങളൊക്കെ അടുക്കളയല്‍ സൂക്ഷിച്ചാല്‍ അവ ഉണങ്ങിപ്പോവാനും പൂപ്പലുണ്ടാവാനും കാരണമാകുന്നു. 


സവാള- ഉരുളക്കിഴങ്ങ്

മറ്റുള്ള പച്ചക്കറികള്‍കൊപ്പം സവാളയും ഉരുളക്കിഴങ്ങും സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അധിക ദിവസം ഇങ്ങനെ വയ്ക്കുമ്പോള്‍ അത് പെട്ടെന്നും മുളക്കാനും കേടുവരാനുമുള്ള സാധ്യത ഏറുന്നു.
തുറന്ന സ്ഥലങ്ങളില്‍ വെളിച്ചമുള്ളിടത്ത് ഉരുളക്കിഴങ്ങു വച്ചാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഉരുളക്കിഴങ്ങ് പെട്ടെന്നു തന്നെ മുളക്കാന്‍ കാരണമാവുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  13 hours ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  13 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  14 hours ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  14 hours ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  14 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  15 hours ago
No Image

ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ

Cricket
  •  15 hours ago
No Image

അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ   

uae
  •  16 hours ago
No Image

മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്

Football
  •  16 hours ago