HOME
DETAILS

കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണം; വരന്റെ സുഹൃത്തിന് കവിളിൽ കുത്തേറ്റു; പ്രതി ലഹരിക്കടിമയെന്ന് പൊലിസ്

  
May 04 2025 | 15:05 PM

Kozhikode Wedding Incident Youth Stabbed by Uninvited Guest

കോഴിക്കോട്: പന്നിയങ്കരയില്‍ കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ യുവാവ് നടത്തിയ ആക്രമണത്തില്‍ വരന്റെ സുഹൃത്തിന് പരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി ഇന്‍സാഫിനാണ് പരുക്കേറ്റത്. കവിളിന് കുത്തേറ്റ ഇയാളെ ബീച്ചാശുപത്രിയില്‍ പ്രവേശിച്ചിച്ചു. ആക്രമണം നടത്തിയ ചക്കുകടവ് സ്വദേശി മുബീന് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്.

പന്നിയങ്കര സ്വദേശിയായ വിഷ്ണുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു സുഹൃത്തായ ഇന്‍സാഫ്. ഇതേസമയം കല്യാണസ്ഥലത്തെത്തിയ മുബീന്‍ കല്യാണവീട്ടില്‍ ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ച് ബഹളം വെക്കാനാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷണിക്കാതെ എത്തിയതാണ് എന്ന് മനസിലായതോടെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി. 

എന്നാല്‍ അരമണിക്കൂറിന് ശേഷം മുബീന്‍ തിരിച്ചെത്തി. തുടര്‍ന്നു നടന്ന തര്‍ക്കത്തിനൊടുവില്‍ ഇന്‍സാഫിന്റെ മുഖത്ത് കത്തി കൊണ്ട് വരയുകയായിരുന്നു. മുഖത്ത് ആഴത്തില്‍ മുറിവേറ്റ  ഇന്‍സാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിക്കടിമയാണ് മുബീനെന്നും, സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

A violent incident occurred at a wedding in Panniyankara, Kozhikode, where an uninvited youth stabbed a guest. Insaf, a friend of the groom, suffered injuries to his cheek and was hospitalized. The accused, Mubeen, is being sought by the police after using a barber's knife in the attack 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

National
  •  13 hours ago
No Image

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്

Cricket
  •  13 hours ago
No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  13 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  13 hours ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  13 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  14 hours ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  15 hours ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  15 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  15 hours ago