
ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്റ്റെ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. സംഭവത്തിനുശേഷം ഇന്ത്യ നയതന്ത്ര നിലപാട് കടുപ്പിച്ചതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ.
1971-ലെ ഇന്ത്യ-പാക് യുദ്ധം നടക്കുമ്പോഴുണ്ടായ അതേ രീതിയിൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും ഈ ഘട്ടത്തിൽ കേന്ദ്രം ആവിഷ്‌ക്കരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ചില സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് സൈറൺ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ അവബോധം വളർത്താനും ആക്രമണങ്ങൾക്കു നേരെ പ്രതികരിക്കാൻ പരിശീലനം നൽകാനും സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനോടൊപ്പം ഒഴിപ്പിക്കൽ നടപടികൾക്കായുള്ള റിഹേഴ്സലുകളും നിർബന്ധമാക്കുന്നു. മേയ് 7 ബുധനാഴ്ച മോക്ക്ഡ്രില്ലുകൾ സംസ്ഥാനത്ത് നടത്തണമെന്നാണു നിർദേശം.
അതിനിടെ, നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപന നടപടികൾ തുടരുകയാണ്. തുടർച്ചയായ 11-ാം ദിവസമാണ് പാക് സൈന്യം വെടിനിരുത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ രാത്രി പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നിവയുൾപ്പെടെയുള്ള മേഖലയിലാണ് വെടിവെപ്പ് നടന്നത്. അതിർത്തിയിലെ സ്ഥിതിഗതികൾ അതീവ ജാഗ്രതാപൂർവമാണ്, സുരക്ഷാ ഏജൻസികൾ ശക്തമായ നിരീക്ഷണത്തിലാണ്.
India-Pakistan conflict likely Warning siren mock drill Centre instructs states
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്
Cricket
• 16 hours ago
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
Kerala
• 16 hours ago
കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്
Football
• 17 hours ago
പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Kerala
• 17 hours agoഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
Kerala
• 17 hours ago
ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ
auto-mobile
• 18 hours ago
മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ
International
• 18 hours ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ
Kerala
• 18 hours ago
പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം
National
• 18 hours ago
ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ
Cricket
• 18 hours ago
മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്
Football
• 19 hours ago
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; കോളേജിനും അധ്യാപകനും എതിരെ നടപടി
Kerala
• 20 hours ago
എന്റെ കേരളം; ആലപ്പുഴ ജില്ലാതല ആഘോഷം നാളെ
Kerala
• 20 hours ago
'പാര്‍ട്ടിയിലെ യുവാക്കള്‍ കാണിക്കുന്ന പക്വത മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം'; കെപിസിസി പുനസംഘടന വിവാദങ്ങള്‍ക്കിടെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 21 hours ago
കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു
Saudi-arabia
• a day ago
കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍
Kerala
• a day ago
മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു
uae
• a day ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം
International
• a day ago
ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
uae
• a day ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക
Kerala
• a day ago