HOME
DETAILS

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; കോളേജിനും അധ്യാപകനും എതിരെ നടപടി

  
Sudev
May 05 2025 | 11:05 AM

Kannur University question paper leak action against college and teacher

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടന്ന ചോദ്യപേപ്പർ ചോർച്ചയിൽ കോളേജിനെതിരെയും അധ്യാപകനെതിരെയും നടപടി. ഇതുപ്രകാരം കാസർഗോഡിലെ പാലക്കുന്ന് ഗ്രീൻവുഡ് കോളേജിന് അടുത്ത വർഷം മുതൽ അംഗീകാരം നൽകുകയില്ല. പരീക്ഷകളുടെ ചോദ്യം ചോർത്തി നൽകിയ അധ്യാപകനെ പരീക്ഷകളുടെ ചുമതലകളിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും ചെയ്തു. സംഭവത്തിൽ കോളേജ് മാനേജ്മെന്റ് ഒന്നര ലക്ഷം രൂപ പിഴയും അടക്കണം. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഉപസമിതിയുടെ ശിപാർശ പ്രകാരം ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുമെന്നും തീരുമാനമായി. 

കണ്ണൂർ സർവ്വകലാശാല നടത്തിയ ബി സി ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആയിരുന്നു ചോർന്നത്. ചോദ്യം പേപ്പർ ചോർന്ന സംഭവത്തിൽ പാലക്കുന്നിലെ ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പി അജീഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കണ്ണൂർ യൂണിവേഴ്സിറ്റി നൽകിയ പരാതിയിൽ   
 കോളേജ് പ്രിൻസിപ്പലിനെതിരെ പൊലിസ് കേസ് എടുത്തിരുന്നു. 

പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴിയാണ് ചോർന്നിരുന്നത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ ഉണ്ടായിരുന്നത് ഏപ്രിൽ രണ്ടിന് നടന്ന അവസാന പരീക്ഷയിൽ സർവ്വകലാശാലയിലെ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തിയത് എന്ന വിവരം കണ്ടെത്തിയത്. 

Kannur University question paper leak action against college and teacher



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  5 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  5 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  5 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  5 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  5 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  5 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  5 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  5 days ago