HOME
DETAILS

പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'

  
May 05 2025 | 07:05 AM

Uttar Pradesh Chief Minister Yogi Adityanath has directed the use of paint made from cow dung in government offices

ലക്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പെയിന്റ് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷീരവികസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് യോഗിയുടെ നിര്‍ദേശം. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിന് നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സംസ്ഥാനത്തുടനീളം നിലവില്‍ 7693 ഗോ ആശ്രമങ്ങളാണുള്ളത്. ഇവിടെ 11.49 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ട്. ഗോസംരക്ഷണ കേന്ദ്രങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് ശക്തമായ നടപടികള്‍ ആവിശ്കരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവലംബിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകള്‍ പെയിന്റ് ചെയ്യുന്നതിന് ചാണകത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കണം. നാടന്‍ പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കണം. യോഗി കൂട്ടിച്ചേര്‍ത്തു.  

അവലോകന യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരോല്‍പാദന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2024-25 കാലയളവില്‍ പാല്‍ സംഭരണം പ്രതിദിനം 3.97 ലക്ഷം ലിറ്ററായി ഉയര്‍ന്നെന്നാണ് കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

കയ്യേറ്റഭൂമിയായ 40,968.29 ഹെക്ടര്‍ മേച്ചില്‍പുറങ്ങള്‍ ഒഴിപ്പിക്കുകയും, 12,168.78 ഹെക്ടര്‍ ഭൂമി പച്ചപ്പുല്ല് ഉല്‍പാദനത്തിനായി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകൡലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 Uttar Pradesh Chief Minister Yogi Adityanath has directed the use of paint made from cow dung in government offices. The instruction was given during a review meeting of the Dairy Development Department. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം

International
  •  20 hours ago
No Image

ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്

uae
  •  20 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക

Kerala
  •  20 hours ago
No Image

വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും 

National
  •  21 hours ago
No Image

കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  21 hours ago
No Image

അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Saudi-arabia
  •  21 hours ago
No Image

കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു

uae
  •  a day ago
No Image

ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം

Business
  •  a day ago
No Image

ഒരാഴ്ച്ചക്കിടെ സഊദിയില്‍ അറസ്റ്റിലായത് 17,000ത്തിലധികം അനധികൃത താമസക്കാര്‍

latest
  •  a day ago

No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍

Kerala
  •  a day ago