HOME
DETAILS

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

  
May 05 2025 | 16:05 PM

pat cummins create a rare record in IPL History

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മിന്നും ബൗളിംഗ് പ്രകടനവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയാണ് ഹൈദരാബാദ് ക്യാപ്റ്റൻ തിളങ്ങിയത്. നാല് ഓവറിൽ വെറും 19 റൺസ് വിട്ടുനൽകിയാണ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ നേടിയത്. പവർപ്ലേയിലാണ് കമ്മിൻസ് ഈ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

കരുൺ നായർ, ഫാഫ് ഡുപ്ലെസിസ്, അഭിഷേക് പോരൽ എന്നിവരെയാണ് കമ്മിൻസ് പുറത്താക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യത്തെ ക്യാപ്റ്റനായി മാറാനും കമ്മിൻസിന് സാധിച്ചു. ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും രണ്ടിൽ കൂടുതൽ വിക്കറ്റുകൾ പവർ പ്ലേയിൽ നേടാൻ സാധിച്ചിട്ടില്ല. 

ഹൈദരാബാദ് ബൗളിങ്ങിൽ കമ്മിൻസിന് പുറമെ എഷാൻ മലിംഗ, ജയ്‌ദേവ് ഉനദ്കട്ട്, ഹർഷൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. അശുതോഷ് ശർമ്മ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ പിടിച്ചു നിന്നത്. ഇരുവരും 41 റൺസാണ് നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെയാണ് അശുതോഷ് 41 റൺസ് നേടിയത്. നാല് ഫോറുകൾ അടങ്ങുന്നതായിരുന്നു സ്റ്റബ്സിന്റെ ഇന്നിംഗ്സ്. 

ഡൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ

ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ, കരുണ് നായർ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി നടരാജൻ.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സച്ചിൻ ബേബി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, ഇഷാൻ മലിംഗ.

pat cummins create a rare record in IPL History



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

National
  •  a day ago
No Image

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്

Cricket
  •  a day ago
No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  a day ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  a day ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  a day ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  a day ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  a day ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  a day ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  a day ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  a day ago